ചപ്പാത്തിക്കും അപ്പത്തിനും വറുത്തരച്ച മുട്ടക്കറി
രുചികരമായ വറുത്തരച്ച മുട്ട കറി ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ. ചേരുവകൾ എണ്ണ - 4 ടേബിൾസ്പൂൺ പുഴുങ്ങിയ മുട്ട - 7 എണ്ണം മുളകുപൊടി - 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ ജീരകം - 1 ടീസ്പൂൺ തക്കാളി - 1/2 കപ്പ് മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ ഗരം മസാല - 1/2 ടീസ്പൂൺ വെള്ളം

രുചികരമായ വറുത്തരച്ച മുട്ട കറി ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.
ചേരുവകൾ
- എണ്ണ - 4 ടേബിൾസ്പൂൺ
- പുഴുങ്ങിയ മുട്ട - 7 എണ്ണം
- മുളകുപൊടി - 1/4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- ജീരകം - 1 ടീസ്പൂൺ
- തക്കാളി - 1/2 കപ്പ്
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
- ഗരം മസാല - 1/2 ടീസ്പൂൺ
- വെള്ളം - 2 കപ്പ്
- ഉപ്പ്
- മല്ലിയില
- കറിവേപ്പില
അരപ്പിന് :
- ചിരകിയ തേങ്ങ - 1 കപ്പ്
- കറുത്ത ഏലയ്ക്കായ - 1
- കറുവാപ്പട്ട - 1 കഷണം
- ഗ്രാമ്പു - 4 എണ്ണം
- വെളുത്തുള്ളി - 6 എണ്ണം
- മല്ലി - 1 ടേബിൾസ്പൂൺ
- ജീരകം - 1 ടീസ്പൂൺ
- എള്ള് - 1 ടേബിൾസ്പൂൺ
- കുരുമുളക് - 5 എണ്ണം
- സവാള - 1/2 കപ്പ്
- പച്ചമുളക് - 2 എണ്ണം
- മല്ലിയില - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം :
പുഴുങ്ങിയ മുട്ട 6 എണ്ണം 1 ടേബിൾ സ്പൂൺ എണ്ണയിൽ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് വഴറ്റിയെടുക്കുക.
ഒരു പാൻ ചൂടാക്കി തേങ്ങ, വെളുത്തുള്ളി, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കായ, കുരുമുളക്, ജീരകം, മല്ലി, എള്ള്, സവാള എന്നിവ ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ വറുത്തെടുക്കുക. തണുത്തതിനു ശേഷം പച്ചമുളകും മല്ലിയിലയും അല്പം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
ഇനി 4 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി ജീരകവും തക്കാളിയും ഇട്ട് നന്നായി വഴറ്റുക. ശേഷം അരപ്പും മഞ്ഞൾപ്പൊടിയും കാശ്മീരി മുളകുപൊടിയും ഗരംമസാലയും ഇട്ട് എണ്ണ തെളിയുന്നത് വരെ വഴറ്റുക. 2 കപ്പ് വെള്ളവും 1 പുഴുങ്ങിയ മുട്ട ചെറുതായി അരിഞ്ഞതും ചേർത്ത് യോജിപ്പിക്കുക . ശേഷം ഉപ്പും കറിവേപ്പിലയും ഇട്ട് നന്നായി തിളപ്പിക്കുക. തീ ഓഫ് ചെയ്ത് മല്ലിയിലയും ഇട്ട് വിളമ്പാം.
English Summary : Egg Masala with Roasted Coconut Gravy