റവ കൊണ്ട് എണ്ണ കുടിക്കാത്ത പൂരി മസാല
എണ്ണ കുടിക്കാത്ത റവ പൂരിയും വ്യത്യസ്തമായ മസാലയും തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ : പൂരി ഉണ്ടാക്കാൻ : 1. റവ -1 കപ്പ് 2. ഉപ്പ് -ആവശ്യത്തിന് 3. എണ്ണ -1 ടീസ്പൂൺ 4. ഗോതമ്പു പൊടി -2 ടേബിൾ സ്പൂൺ മസാല ഉണ്ടാക്കാൻ : 1. ഉരുളക്കിഴങ്ങു വേവിച്ചു തൊലി കളഞ്ഞത് -2 എണ്ണം 2. കടുക് -1/2 ടീസ്പൂൺ 3. ജീരകം

എണ്ണ കുടിക്കാത്ത റവ പൂരിയും വ്യത്യസ്തമായ മസാലയും തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ :
പൂരി ഉണ്ടാക്കാൻ :
1. റവ -1 കപ്പ്
2. ഉപ്പ് -ആവശ്യത്തിന്
3. എണ്ണ -1 ടീസ്പൂൺ
4. ഗോതമ്പു പൊടി -2 ടേബിൾ സ്പൂൺ
മസാല ഉണ്ടാക്കാൻ :
1. ഉരുളക്കിഴങ്ങു വേവിച്ചു തൊലി കളഞ്ഞത് -2 എണ്ണം
2. കടുക് -1/2 ടീസ്പൂൺ
3. ജീരകം -1/4 ടീസ്പൂൺ
4. ഉലുവ -1/4 ടീസ്പൂൺ
5. പച്ചമുളക് -2 എണ്ണം
6. ചുവന്ന മുളക് -2 എണ്ണം
7. മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
8. മുളക് പൊടി -1/2 ടേബിൾ സ്പൂൺ
9. കായം പൊടി -ഒരു നുള്ള്
10. ഗരം മസാല -1/4 ടീസ്പൂൺ
11. ചാറ്റ് മസാല -ഒരു നുള്ള്(optional)
12. എണ്ണ -2 ടേബിൾ സ്പൂൺ
13. ഉപ്പ് -ആവശ്യത്തിന്
14. കസൂരി മേതി
15. മല്ലിയില
പൂരി തയാറാക്കുന്ന വിധം :
റവ മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് ഉപ്പ്, എണ്ണ എന്നിവ ഇട്ടു ഇളക്കി കൊടുക്കുക. കുറേശ്ശേ വെള്ളം ഒഴിച്ച് പൂരിക്ക് കുഴയ്ക്കുന്ന പോലെ കുഴച്ചെടുക്കുക. അതിൽ നിന്ന് ചെറിയ ചെറിയ ഉരുളകളാക്കി എടുക്കുക. പൂരിക്ക് പരത്തുന്ന പോലെ പരത്തി ഇടുക്കുക. പരത്തുമ്പോൾ മുകളിൽ ഗോതമ്പ് പൊടി ഇട്ടു കൊടുത്തു പരത്തി എടുക്കാം.
തയാറാക്കുന്ന വിധം :
മസാല ഉണ്ടാക്കാനായി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്കു കടുക്, ജീരകം, ഉലുവ, പച്ചമുളക്, ചുവന്ന മുളക് എന്നിവ ഇട്ട് ഇളക്കുക. അതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, കായം പൊടിച്ചത് എന്നിവ ഇട്ടു ഇളക്കി അപ്പോൾ തന്നെ തീ അണയ്ക്കുക. അതിലേക്കു വേവിച്ചു വച്ച ഉരുളക്കിഴങ്ങു പൊടിച്ചു ഇട്ടു കൊടുക്കുക. അതിനു ശേഷം തീ ഓൺ ചെയ്തു നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ചു വെള്ളം ഒഴിച്ച് ഇളക്കി അടച്ചു വെച്ച് ഒന്ന് വേവിക്കുക. മസാല ഉരുളക്കിഴങ്ങിലേക്ക് പിടിച്ചാൽ അതിലേക്കു ഗരം മസാല, ചാട്ട്മസാല എന്നിവ ഇട്ടു ഇളക്കുക.അതിലേക്കു കസൂരിമേത്തി, മല്ലിയില ഇവ ഇട്ടു ഇളക്കുക.