കാരമൽ ബ്രഡ് പുഡ്ഡിങ്, ഒരു ടേസ്റ്റി സ്വീറ്റ് ഡിഷ്
ഊണ് കഴിഞ്ഞ് ഒരു നല്ല മധുരം ആർക്കാണ് ഇഷ്ടപ്പെടാത്തത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും ടേസ്റ്റിയുമായ കാരമൽ ബ്രഡ് പുഡ്ഡിങ്. ചേരുവകൾ: പഞ്ചസാര – 3 ടേബിൾ സ്പൂൺ ചൂടുവെള്ളം – 2 ടേബിൾ സ്പൂൺ ബ്രഡ് കഷണം – 2 മുട്ട – 2 കണ്ടൻസ്ഡ് മിൽക്ക് – 4 ടേബിൾ സ്പൂൺ പാൽ – കാൽ കപ്പ് ഉപ്പ് – ഒരു നുള്ള് വാനില എസൻസ് –

ഊണ് കഴിഞ്ഞ് ഒരു നല്ല മധുരം ആർക്കാണ് ഇഷ്ടപ്പെടാത്തത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും ടേസ്റ്റിയുമായ കാരമൽ ബ്രഡ് പുഡ്ഡിങ്.
ചേരുവകൾ:
- പഞ്ചസാര – 3 ടേബിൾ സ്പൂൺ
- ചൂടുവെള്ളം – 2 ടേബിൾ സ്പൂൺ
- ബ്രഡ് കഷണം – 2
- മുട്ട – 2
- കണ്ടൻസ്ഡ് മിൽക്ക് – 4 ടേബിൾ സ്പൂൺ
- പാൽ – കാൽ കപ്പ്
- ഉപ്പ് – ഒരു നുള്ള്
- വാനില എസൻസ് – അര ടീസ്പൂൺ
തയാറാക്കുന്ന വിധം:
- ഒരു പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാര ഇട്ടുകൊടുത്തു കാരമലൈസ് ചെയ്യുക.
- പഞ്ചസാര അലിഞ്ഞ് ബ്രൗൺ കളർ ആവുമ്പോൾ ചൂടുവെള്ളം ഒഴിച്ചുകൊടുക്കുക. എന്നിട്ടു നന്നായി യോജിപ്പിക്കുക. ഈ സിറപ്പ് നമ്മുടെ പുഡ്ഡിങ് ബൗളിലേക്ക് ഒഴിച്ച് ബൗൾ ചരിച്ചു എല്ലാ വശത്തേക്കും സ്പ്രെഡ് ചെയ്ത് മാറ്റി വയ്ക്കുക.
- ബ്രഡ് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിൽ പൊടിച്ചെടുക്കുക. ഇതിലേക്ക് മുട്ടയും കണ്ടെൻസ്ഡ് മിൽക്കും ഉപ്പും വാനില എസൻസും ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്തെടുക്കുക.
- ഈ മിശ്രിതം പുഡ്ഡിങ് ബൗളിലേക്ക് ഒഴിച്ചുകൊടുക്കുക. ഈ പുഡ്ഡിങ് ഒരു സ്റ്റീമറിൽ വച്ച് ഒരു 20 – 25 മിനിറ്റ് വേവിക്കുക. വെന്തുകഴിയുമ്പോൾ പുഡ്ഡിങ് ബൗൾ പുറത്തെടുത്ത് തണുക്കാൻ വയ്ക്കുക.
- സെർവിങ്ങ് ഡിഷിലേക്ക് പുഡ്ഡിങ് ബൗൾ കമിഴ്ത്തി പുഡ്ഡിങ് പുറത്തെടുക്കുക. തണുപ്പിച്ചും വിളമ്പാം.