തനത് രുചിയിൽ പാലപ്പം, എത്ര കഴിച്ചാലും മടുക്കില്ല
ഉൾഭാഗം നല്ല മൃദുലവും പുറം ഭാഗം മൊരിഞ്ഞതുമായ പാലപ്പം തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ: പച്ചരി -2 ഗ്ലാസ് ഉഴുന്ന് -1ടേബിൾ സ്പൂൺ നാളികേരം -1 ഗ്ലാസ് ചോറ്-1/2കപ്പ് യീസ്റ്റ് - 1 ടീസ്പൂൺ പഞ്ചസാര -2 ടേബിൾ സ്പൂൺ ഉപ്പ് -ആവശ്യത്തിന് ചെറു ചൂടു ള്ളം -1 1/2ഗ്ലാസ് തയാറാക്കുന്ന വിധം: പച്ചരിയും

ഉൾഭാഗം നല്ല മൃദുലവും പുറം ഭാഗം മൊരിഞ്ഞതുമായ പാലപ്പം തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ:
- പച്ചരി -2 ഗ്ലാസ്
- ഉഴുന്ന് -1ടേബിൾ സ്പൂൺ
- നാളികേരം -1 ഗ്ലാസ്
- ചോറ്-1/2കപ്പ്
- യീസ്റ്റ് - 1 ടീസ്പൂൺ
- പഞ്ചസാര -2 ടേബിൾ സ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- ചെറു ചൂടു ള്ളം -1 1/2ഗ്ലാസ്
തയാറാക്കുന്ന വിധം:
പച്ചരിയും ഉഴുന്നും നന്നായി കഴുകിയ ശേഷം 4 മുതൽ 5 മണിക്കൂർ വരെ കുതിർക്കാൻ വയ്ക്കുക. ശേഷം ഒരു ഗ്രൈൻഡർ എടുത്ത് അതിലേക് ഈ കുതിർത്തി വച്ച അരിയും ഉഴുന്നും കൂടെ പഞ്ചസാരയും യീസ്റ്റും നാളികേരവും ചോറും ചെറു ചൂട് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മാവ് ഒരു അടപ്പുള്ള പാത്രത്തിലേക്ക് മാറ്റി 5 മണിക്കൂർ പൊങ്ങാൻ വയ്ക്കുക.അതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ചു അപ്പച്ചട്ടി ചൂടാക്കിയ ശേഷം 2 തവി മാവ് എടുത്ത് ഒന്ന് ചുറ്റിച്ചെടുക്കുക, അടച്ചു വച്ച് വേവിക്കുക.