ഇറ്റാലിയൻ ക്ലാസിക്ക് രുചിയിൽ ടിറാമിസു
ടിറാമിസു ഇറ്റാലിയൻ സ്പഷൽ മധുരമാണിത്, വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ വീട്ടിൽ തയാറാക്കാം. ആവശ്യമുള്ള ചേരുവകൾ. മുട്ടയുടെ മഞ്ഞ - 6 പാൽ -രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര -ഒരു കപ്പ് വിപ്പിങ് ക്രീം -ഒന്നരക്കപ്പ് മാസ്കർപോൺ ചീസ് – 225 ഗ്രാം തയാറാക്കുന്ന വിധം ഒരുപാത്രം വെള്ളം ചൂടാക്കി, അതിനു മുകളിൽ

ടിറാമിസു ഇറ്റാലിയൻ സ്പഷൽ മധുരമാണിത്, വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ വീട്ടിൽ തയാറാക്കാം.
ആവശ്യമുള്ള ചേരുവകൾ.
- മുട്ടയുടെ മഞ്ഞ - 6
- പാൽ - രണ്ട് ടേബിൾ സ്പൂൺ
- പഞ്ചസാര - ഒരു കപ്പ്
- വിപ്പിങ് ക്രീം - ഒന്നരക്കപ്പ്
- മാസ്കർപോൺ ചീസ് – 225 ഗ്രാം
തയാറാക്കുന്ന വിധം
ഒരുപാത്രം വെള്ളം ചൂടാക്കി, അതിനു മുകളിൽ മറ്റൊരു പാത്രം വെച്ച് അതിൽ 6 മുട്ടയുടെ മഞ്ഞയും ഒരു കപ്പ് പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ പാല് ചേർത്തതിനുശേഷം മാറ്റിവയ്ക്കുക.
ഈ മിശ്രിതം തണുത്തതിനു ശേഷം ഇതിലേക്ക് മാസ്കർപോൺ ചീസും, ഒന്നര കപ്പ് അടിച്ചു വച്ചിരിക്കുന്ന വിപ്പ്ഡ് ക്രീമും ചേർത്ത് നന്നായി യോജിപ്പിച്ചു വയ്ക്കുക.
മുക്കാൽകപ്പ് ചൂട് വെള്ളത്തിൽ രണ്ട് ടീസ്പൂൺ കാപ്പിപ്പൊടിയും മൂന്നര ടേബിൾ സ്പൂൺ കോഫി ലിക്വറും ചേർത്ത് തണുക്കാനായി മാറ്റി വയ്ക്കുക. ഇതിലേക്ക് സ്പഞ്ച് ബിസ്ക്കറ്റ് (lady fingers/ sponge fingers) മുക്കി എടുക്കുക.
ഇവ ഒരു 11/7 ഇഞ്ച് പാനിൽ നിരത്തി വയ്ക്കുക അതിനുമുകളിലായി പകുതി മാസ്കർപോൺ ചീസ് മിശ്രിതം ഒഴിക്കുക. അത് ലെവൽ ചെയ്തതിനു ശേഷം വീണ്ടും സ്പഞ്ച് ബിസ്ക്കറ്റും ചീസ് മിക്സും ഒഴിച്ച് അല്പം കൊക്കോപൗഡറും തൂവി ഫ്രിഡ്ജിൽ വയ്ക്കുക. മിനിമം എട്ടുമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം. 24 മണിക്കൂർ വയ്ക്കുന്നതാണ് ഉചിതം. ശേഷം മുറിച്ച് വിളമ്പാം.