പുതുവർഷത്തെ വരവേൽക്കാൻ മലബാർ കല്യാണ ബിരിയാണി
മലബാറുകാരുടെ സ്വന്തം കല്യാണ ബിരിയാണി, രുചിയുടെ കാര്യത്തിൽ സംശയമേ വേണ്ട. ഇതിലെ മസാലക്കൂട്ടും ബിരിയാണി വയ്ക്കുന്ന രീതിയും വ്യത്യസ്തമാണ്. ചേരുവകൾ ചോറ് തയാറാക്കാൻ കൈമ /ജീരകശാല അരി - മൂന്ന് കപ്പ് അരി വേവിയ്ക്കാൻ ആവശ്യമായ വെള്ളം -അഞ്ചേ മുക്കാൽ കപ്പ് പാലിന്റെ മിശ്രിതം -കാൽ കപ്പ് (അണ്ടിപ്പരിപ്പും
മലബാറുകാരുടെ സ്വന്തം കല്യാണ ബിരിയാണി, രുചിയുടെ കാര്യത്തിൽ സംശയമേ വേണ്ട. ഇതിലെ മസാലക്കൂട്ടും ബിരിയാണി വയ്ക്കുന്ന രീതിയും വ്യത്യസ്തമാണ്. ചേരുവകൾ ചോറ് തയാറാക്കാൻ കൈമ /ജീരകശാല അരി - മൂന്ന് കപ്പ് അരി വേവിയ്ക്കാൻ ആവശ്യമായ വെള്ളം -അഞ്ചേ മുക്കാൽ കപ്പ് പാലിന്റെ മിശ്രിതം -കാൽ കപ്പ് (അണ്ടിപ്പരിപ്പും
മലബാറുകാരുടെ സ്വന്തം കല്യാണ ബിരിയാണി, രുചിയുടെ കാര്യത്തിൽ സംശയമേ വേണ്ട. ഇതിലെ മസാലക്കൂട്ടും ബിരിയാണി വയ്ക്കുന്ന രീതിയും വ്യത്യസ്തമാണ്. ചേരുവകൾ ചോറ് തയാറാക്കാൻ കൈമ /ജീരകശാല അരി - മൂന്ന് കപ്പ് അരി വേവിയ്ക്കാൻ ആവശ്യമായ വെള്ളം -അഞ്ചേ മുക്കാൽ കപ്പ് പാലിന്റെ മിശ്രിതം -കാൽ കപ്പ് (അണ്ടിപ്പരിപ്പും
മലബാറുകാരുടെ സ്വന്തം കല്യാണ ബിരിയാണി, രുചിയുടെ കാര്യത്തിൽ സംശയമേ വേണ്ട. ഇതിലെ മസാലക്കൂട്ടും ബിരിയാണി വയ്ക്കുന്ന രീതിയും വ്യത്യസ്തമാണ്.
ചേരുവകൾ
- ചോറ് തയാറാക്കാൻ കൈമ /ജീരകശാല അരി - മൂന്ന് കപ്പ്
- അരി വേവിയ്ക്കാൻ ആവശ്യമായ വെള്ളം -അഞ്ചേ മുക്കാൽ കപ്പ്
- പാലിന്റെ മിശ്രിതം -കാൽ കപ്പ് (അണ്ടിപ്പരിപ്പും കസ്കസും കുതിർത്ത് പാലും ചേർത്ത് അരച്ചെടുക്കണം ,അളവ് ചുവടെ )
- അണ്ടിപരിപ്പ് -ആറെണ്ണം
- കസ്കസ് അഥവാ പോപ്പിസീഡ്-ഒരു ടീസ്പൂൺ
- പാൽ - 4 ടേബിൾസ്പൂൺ
- മല്ലിയില - വളരെ കുറച്ചു മാത്രം
- കറിവേപ്പില - ഒരു തണ്ട്
- ബിരിയാണി ഇല /രംഭ ഇല ഉണ്ടെങ്കിൽ മാത്രം
- ഇഞ്ചി ചതച്ചത് - ഒരു ടീസ്പൂൺ
- വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂൺ
- പച്ചമുളക് ചതച്ചത് - ഒന്നര ടീസ്പൂൺ
- ബിരിയാണി മസാല – അര ടീസ്പൂൺ
- റോസ് വാട്ടർ - ഒരു ടീസ്പൂൺ
- നെയ് - രണ്ടു ടേബിൾസ്പൂൺ
- സൺഫ്ലവർ ഓയിൽ -മൂന്ന് ടേബിൾസ്പൂൺ
- ഡാൽഡ ചേർക്കുന്നവർക്കു ചേർക്കാം
- ഉപ്പ് – ആവശ്യത്തിന്
- മട്ടൻ /ചിക്കൻ/ബീഫ് -അഞ്ഞൂറ് ഗ്രാം
- ഇവിടെ മട്ടൻ ആണ് ഉപയോഗിക്കുന്നത് , ചിക്കൻ ചെയുമ്പോൾ വേവിക്കുന്ന സമയത്തിന് വ്യത്യാസം വരും
- സവാള -നൂറ്റി അമ്പതു ഗ്രാം/രണ്ടു ഇടത്തരം സവാള കനം കുറച്ചു അരിഞ്ഞത്
- തക്കാളിയ്ക്ക -നൂറു ഗ്രാം /രണ്ടു ഇടത്തരം തക്കാളി വലുപ്പത്തിൽ അരിഞ്ഞത്
- ഇഞ്ചി ചതച്ചെടുത്തത്-രണ്ടു ടേബിൾസ്പൂൺ
- വെളുത്തുള്ളി ചതച്ചെടുത്തത് -മൂന്ന് ടേബിൾസ്പൂൺ
- പത്തു പച്ചമുളക് നെടുകെ കീറി ചതച്ചെടുത്തത് -എരിവ് അനുസരിച്ചു കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം
- ഫ്രൈഡ് ഒനിയൻ /സവാള വറുത്തെടുത്ത് /ബിസ്താ -മൂന്ന് സവാള വറുത്തത്
- മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
- മുളകുപൊടി-കാൽ ടീസ്പൂണിലും കുറവ്
- മല്ലിപ്പൊടി - അര ടീസ്പൂൺ
- മീറ്റ് മസാല - അര ടീസ്പൂൺ
- പെരും ജീരകപ്പൊടി - അര ടീസ്പൂൺ
- കുരുമുളക് പൊടി - അര ടീസ്പൂൺ
- സ്പെഷൽ ആയി പൊടിച്ച ബിരിയാണി മസാല - മുക്കാൽ ടീസ്പൂൺ
- അധികം പുളി ഇല്ലാത്ത തൈര് - കാൽ കപ്പ്
- നാരങ്ങാ നീര് - ഒരു ടേബിൾസ്പൂൺ
- മല്ലിയില - ഒരു കൈപ്പിടി
- പുതിനയില - ആറ് ഇല അരിഞ്ഞത്
- കറിവേപ്പില - ഒരു തണ്ട്
- റോസ് വാട്ടർ - ഒരു ടീസ്പൂൺ
- സൺഫ്ലവർ ഓയിൽ - മൂന്ന് ടേബിൾസ്പൂൺ
- പട്ട - മൂന്ന് കഷ്ണം
- ഗ്രാമ്പൂ - ആറ് കഷ്ണം
- ഏലയ്ക്ക - ആറ് കഷ്ണം
- നെയ് - ഒന്ന് തൊട്ടു രണ്ടു ടേബിൾസ്പൂൺ വരെ ചേർക്കാം
- വെളിച്ചെണ്ണ - രണ്ടു ടീസ്പൂൺ
- മഞ്ഞൾപ്പൊടി വെള്ളത്തിൽ ചാലിച്ചതോ കുങ്കുമപ്പൂവോ കളറിനായി ഉപയോഗിക്കാം
- വെള്ളം മട്ടൻ വേവിയ്ക്കാൻ - അര കപ്പ്
തയാറാക്കുന്ന വിധം
- നല്ല മണമുള്ള കൈമ അരി നല്ലതു പോലെ കഴുകി എടുത്ത് പത്തു മിനിറ്റ് നേരം കുതിർത്തു വയ്ക്കുക, ചോറൊന്നു സോഫ്റ്റാകാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
- പത്തു മിനിറ്റിനു ശേഷം വെള്ളം ഊറ്റി കളയുക.
- അരി വേവിയ്ക്കാൻ ആവശ്യമായ വെളളം ചൂടാക്കാൻ വയ്ക്കുക.
- അതിലോട്ട് ആദ്യം പറഞ്ഞ ചേരുവകൾ എല്ലാം കൂടെ ചേർത്ത് തിളപ്പിയ്ക്കുക
- വെള്ളം തിളച്ചു വരുമ്പോൾ കുതിർത്തു വച്ച അരി ഇട്ടു കൊടുത്തു ഇളക്കി കൊടുക്കണം. ചോറ് കുഴഞ്ഞുപോകാതെ ശ്രദ്ധിക്കണം.
- തീ കൂട്ടി വച്ച് തിളപ്പിക്കുക, അരിയും വെള്ളവും ഒരേ ലെവലിൽ എത്തുമ്പോൾ തീ വളരെ നന്നായി കുറച്ചു 5 മിനിറ്റ് വരെ അടച്ചു വച്ച് വേവിക്കുക.
- ഈ സമയം കൊണ്ട് ചോറിലെ വെള്ളമെല്ലാം വറ്റി അരി തൊണ്ണൂറു ശതമാനം വെന്തിട്ടുണ്ടാകും.
- നെയ് ഡാൽഡ ഇതൊക്കെ ആവശ്യത്തിനനുസരിച്ചു ചേർക്കാം ,എന്നാൽ അമിതമായി ചേർക്കരുത്.
- ചോറ് തയാറായാൽ വേറൊരു പരന്ന പത്രത്തിലേക്ക് മാറ്റണം.
- അഞ്ഞൂറ് ഗ്രാം മട്ടൻ നല്ലതു പോലെ മൈദ ചേർത്ത് കഴുകി മാറ്റി വയ്ക്കുക.
- മൈദ ചേർക്കുമ്പോൾ മട്ടനിലെ ചോര മണം ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.
- ഒരു മൂന്ന് സവാള കുറച്ചു ഓയിലും നെയ്യും ചേർത്ത് ഫ്രൈ ചെയ്തെടുക്കുക.
- ഒരു ബൗളിൽ അരിഞ്ഞുവച്ച സവാള, തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കറിവേപ്പില, പുതിനയില, തൈര് ,ഉപ്പ്, റോസ് വാട്ടർ, ബിരിയാണി മസാല ഒഴികെയുള്ള മസാലകളും ഓയിൽ എന്നിവ ചേർത്ത് നല്ലതുപോലെ അഞ്ചു മിനിറ്റ് വൃത്തിയാക്കിയ കൈ കൊണ്ട് യോജിപ്പിയ്ക്കുക.
- കഴുകി വച്ച മട്ടൻ ഈ കൂട്ടിലോട്ട് ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം കുറഞ്ഞത് പത്തു മിനിറ്റ് മാറ്റി വയ്ക്കുക.
- ഉപ്പും പുളിയും എരിവും ആവശ്യത്തിന് ഉണ്ടോ എന്ന് അതിൽ നിന്ന് ഇറങ്ങുന്ന നീര് ടേസ്റ്റ് ചെയ്തു നോക്കണം.
- ഒരു കുക്കർ എടുക്കുക.
- രണ്ടു ടീസ്പൂൺ നെയ്,പട്ട ഗ്രാമ്പൂ ഏലയ്ക്ക എന്നിവ ചേർക്കുക.
- മട്ടൻ ചേർത്ത് കൊടുക്കുക, അര കപ്പ് വെള്ളവും ചേർത്ത് മീഡിയം തീയിൽ പതിനഞ്ചു വിസ്സിൽ വരുന്നത് വരെ വേവിച്ചെടുക്കുക, ഇത് 45 മിനിറ്റ് എടുക്കും. പത്തു മിനിറ്റിനു ശേഷം ആവി പോയിട്ട് തുറക്കുക.
- വേറെ ഒരു പാൻ എടുക്കുക, വെളിച്ചെണ്ണ ഒഴിക്കുക, വേവിച്ചു വച്ച മട്ടൻ ചേർക്കുക.
- മുക്കാൽ ടീസ്പൂൺ പൊടിച്ച സ്പെഷൽ ബിരിയാണി മസാല ചേർക്കുക.
- ഒരു കൈ പിടി വറുത്ത സവാളയും നാരങ്ങാനീരും കൂടെ ചേർത്ത് പത്തു മിനിറ്റ് നേരം ഇടത്തരം തീയിൽ വേവിച്ചെടുത്ത് ഗ്രേവി കുറുക്കുക.
ദം ചെയ്യാൻ
- ഒരു ബേക്കിങ് ട്രേ അല്ലെങ്കിൽ ഫ്രൈയിങ് പാൻ എടുക്കുക.
- ആദ്യത്തെ ലെയർ മട്ടൻ ചേർത്ത് കൊടുക്കുക.
- മുകളിൽ ചോറ് ഇട്ടു കൊടുക്കുക.
- സവാള വറുത്തു വച്ചിരിക്കുന്നതിൽ കാൽ ടീസ്പൂൺ ബിരിയാണി മസാല കൂടെ ചേർക്കണം.
- സവാള, കിസ്മിസ്, മല്ലിയില, നെയ് എന്നിവ ചേർത്ത് കൊടുക്കുക.
- അടുത്ത ലേയറിൽ ചോറിട്ടു കൊടുക്കുക ,വീണ്ടും ഡെക്കറേറ്റ് ചെയ്യുക.
- കളറിന് ആവശ്യമായ മഞ്ഞൾപ്പൊടി വെള്ളം , നെയ്യ്, സൺഫ്ലവർ ഓയിൽ, കിസ്മിസ്, മല്ലിയില എന്നിവ ചേർത്ത് കൊടുത്തു ഒരു ഫോയിൽ പേപ്പർ കൊണ്ട് സീൽ ചെയ്യുക.
- ശേഷം 350 ഡിഗ്രിഫാരൻഹീറ്റ് /180 ഡിഗ്രി സെൽഷ്യസിൽ 50 മിനിറ്റ് ദം ചെയ്യുക.
- ഗ്യാസ് സ്റ്റൗവിൽ ദോശക്കൽ വച്ച് ദം ചെയ്യാവുന്നതാണ്.
- അമ്പതു മിനിറ്റിനു ശേഷം മുകളിലത്തെ ചോറ് ഒരു പാത്രത്തിൽ വിളമ്പുക. താഴത്തെ മസാല കുറച്ചെടുത്തു ചോറുമായി യോജിപ്പിക്കണം.
- അങ്ങനെ വേണം മലബാർ ബിരിയാണി വിളമ്പി കഴിക്കാൻ.