കാടമുട്ട വച്ച് രുചികരമായ മുട്ട റോസ്റ്റ് തയാറാക്കാം. കോഴിമുട്ടയെക്കാൾ രുചിയാണ് കാടമുട്ട റോസ്റ്റിന്. ചേരുവകൾ കാടമുട്ട - 20 എണ്ണം സവാള -അരക്കിലോ ഇഞ്ചി ചെറുതായി അരിഞ്ഞത്- ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ പച്ചമുളക് - നാലെണ്ണം മഞ്ഞൾപ്പൊടി - അര ടീസ്പൂൺ മുളകുപൊടി -രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാടമുട്ട വച്ച് രുചികരമായ മുട്ട റോസ്റ്റ് തയാറാക്കാം. കോഴിമുട്ടയെക്കാൾ രുചിയാണ് കാടമുട്ട റോസ്റ്റിന്.

ചേരുവകൾ

  • കാടമുട്ട - 20 എണ്ണം
  • സവാള -അരക്കിലോ
  • ഇഞ്ചി ചെറുതായി അരിഞ്ഞത്- ഒരു ടേബിൾസ്പൂൺ
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
  • പച്ചമുളക് - നാലെണ്ണം
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • മുളകുപൊടി -രണ്ട് ടീസ്പൂൺ
  • മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ
  • തക്കാളി -ഒന്ന്
  • കറിവേപ്പില
  • വെളിച്ചെണ്ണ - 4 ടേബിൾ സ്പൂൺ
  • പെരുംജീരകം - ഒരു ടീസ്പൂൺ
  • കുരുമുളക് - ഒരു ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • കാട മുട്ട പുഴുങ്ങി വയ്ക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി നീളത്തിൽ അരിഞ്ഞ സവാളയിൽ ഒരു ടീസ്പൂൺ ഉപ്പ്  ചേർത്ത് വഴറ്റി എടുക്കുക. 
  • ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും നീളത്തിൽ അരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേർക്കുക.
  • സവാള നന്നായി മൂത്ത് എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി , പെരുംജീരകം ചതച്ചത്, കുരുമുളക് ചതച്ചത് ഇവ ചേർക്കുക. 
  • പൊടികളുടെ പച്ചമണം മാറുമ്പോൾ ഒരു തക്കാളി മിക്സിയിൽ അരച്ചത് ചേർത്ത് കൊടുക്കാം. തക്കാളിയിലെ വെള്ളം വറ്റി നന്നായി യോജിച്ച് എണ്ണ തെളിയുമ്പോൾ പുഴുങ്ങി വച്ച മുട്ട ചേർക്കാം. 
  • അല്പനേരം കൂടി വഴറ്റി മുട്ടയിൽ മസാല നന്നായി പിടിച്ചിരിക്കുമ്പോൾ തീ ഓഫ് ചെയ്യാം.