ഒരു നാലുമണി പലഹാരമാണ് മാവുണ്ട അഥവാ അവലോസുണ്ട. അരിപ്പൊടിയും തേങ്ങയും കൂടി ഒന്നിച്ചു വറുത്തു പൊടിച്ചു പഞ്ചസാര പാനിയിൽ ഇട്ട് ഉരുട്ടി എടുത്തു മാവുണ്ട തയാറാക്കുന്നു. അരി കുതിർക്കുകയും പൊടിക്കുകയും ചെയ്യാതെ ഇത് തയാറാക്കാം. ചേരുവകൾ വറുത്ത പുട്ടുപൊടി – 3 കപ്പ് ചിരകിയ തേങ്ങ – 1 1/2 കപ്പ് ജീരകം – 3/4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു നാലുമണി പലഹാരമാണ് മാവുണ്ട അഥവാ അവലോസുണ്ട. അരിപ്പൊടിയും  തേങ്ങയും കൂടി ഒന്നിച്ചു  വറുത്തു പൊടിച്ചു പഞ്ചസാര പാനിയിൽ ഇട്ട് ഉരുട്ടി എടുത്തു മാവുണ്ട തയാറാക്കുന്നു.  അരി  കുതിർക്കുകയും പൊടിക്കുകയും ചെയ്യാതെ ഇത് തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • വറുത്ത പുട്ടുപൊടി – 3 കപ്പ്   
  • ചിരകിയ തേങ്ങ – 1  1/2  കപ്പ്  
  • ജീരകം – 3/4 ടീസ്പൂൺ
  • പഞ്ചസാര  – 1 1/2 കപ്പ്  
  • വെള്ളം – 2 കപ്പ്
  • നാരങ്ങാ നീര് – 1/2 മുറി
  • ചുക്ക് പൊടി – 1/2 ടീസ്പൂൺ
  • ജീരകപ്പൊടി – 1/2 ടീസ്പൂൺ
  • ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ
  • എള്ള്‌ – 1 ടീസ്പൂൺ
  • ഉപ്പ്  – 1/4 ടീസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

1. പഞ്ചസാരയും വെള്ളവും നാരങ്ങാ നീരും കൂടി  ഒരു പാത്രത്തിൽ നന്നായി  അലിയിച്ചു സിറപ്പ്  രൂപത്തിൽ ആകാൻ ഏകദേശം 8  മണിക്കൂർ  വയ്ക്കണം . സമയം കുറവെങ്കിൽ കുറഞ്ഞത് 2 മണിക്കൂർ വയ്ക്കുക .

ADVERTISEMENT

2. ഒരു പരന്ന പാത്രത്തിൽ വറുത്ത  പുട്ടുപൊടിയിട്ടു അതിന്റെ കൂടെ ചിരകിയ തേങ്ങയും ജീരകവും ഉപ്പും ചേർക്കുക.   ഈ  മിശ്രിതം  കുറച്ചു വെള്ളം ചേർത്ത് പുട്ടു നനക്കുന്നതു പോലെ നനയ്ക്കുക. എന്നിട്ട്  അരമണിക്കൂർ പൊത്തി വയ്ക്കുക.

3. അടുത്തതായി ചുവടു കട്ടിയുള്ള ഒരു പാത്രം  അടുപ്പത്ത് വയ്ക്കുക. അതിലേക്കു  നനച്ചു വച്ചിരിക്കുന്ന  അരിപ്പൊടി  ഇട്ടു കൊടുക്കുക. ചെറിയ തീയിൽ വറുത്തെടുക്കുക. ശേഷം ചൂടാറുമ്പോൾ ഒരു മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കുക. അതിനു ശേഷം വേണമെങ്കിൽ ഒരു അരിപ്പ വെച്ച് അരിക്കാവുന്നതാണ്.

4. അടുത്തതായി  തയാറാക്കി വച്ചിരിക്കുന്ന പഞ്ചസാര സിറപ്പ് ഒരു പാത്രത്തിൽ ഒഴിച്ചു ഒരുനൂൽ പരുവം ആകുന്നത് വരെ ചൂടാക്കുക. ഇതിലേക്ക് ചുക്ക്, ജീരകം, ഏലയ്ക്കാപ്പൊടി, എള്ള് എന്നിവ ചേർക്കുക . അതിനു ശേഷം അവലോസ്‌പൊടി ചേർത്ത് ഇളക്കി എടുക്കുക. അവലോസ്‌പൊടിയിൽ   കുറച്ചു മാറ്റിവെച്ചിട്ടു വേണം  സിറപ്പിൽ ചേർക്കാൻ.

5. ചൂട് കുറയുമ്പോൾ ഓരോ ഉരുളകൾ ആക്കി മാറ്റിവെച്ചിരിക്കുന്ന അവലോസ് പൊടിയിൽ മുക്കി മാവുണ്ട  തയാറാക്കാവുന്നതാണ്.