ടീ റസ്ക്ക്, ചായയ്ക്കൊപ്പം കൊറിക്കാം
ബേക്കറിയിൽ കിട്ടുന്ന ടീ റസ്ക് ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ മുട്ട - 2 എണ്ണം പഞ്ചസാര - 1/2 കപ്പ് വാനില എസൻസ് - 1 ടീസ്പൂൺ വിനാഗിരി - 1ടീസ്പൂൺ എണ്ണ - 1/2 കപ്പ് മൈദ - 1കപ്പ് + 1 ടേബിൾസ്പൂൺ ബേക്കിങ് പൗഡർ - 1 ടീസ്പൂൺ ടൂട്ടി ഫ്രുട്ടി - 2 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ∙ ഒരു ബൗളിൽ

ബേക്കറിയിൽ കിട്ടുന്ന ടീ റസ്ക് ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- മുട്ട - 2 എണ്ണം
- പഞ്ചസാര - 1/2 കപ്പ്
- വാനില എസൻസ് - 1 ടീസ്പൂൺ
- വിനാഗിരി - 1ടീസ്പൂൺ
- എണ്ണ - 1/2 കപ്പ്
- മൈദ - 1കപ്പ് + 1 ടേബിൾസ്പൂൺ
- ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
- ടൂട്ടി ഫ്രുട്ടി - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
∙ ഒരു ബൗളിൽ മുട്ടയും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക , ഇതിലേക്ക് വാനില എസൻസ്, വിനാഗിരി, എണ്ണ എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക .
∙ഒരു അരിപ്പ വെച്ച് ഇതിലേക്ക് മൈദ, ബേക്കിങ് പൗഡർ എന്നിവ ചേർത്ത് അരിച്ചെടുക്കുക . ഇത് നന്നായി യോജിപ്പിച്ച് എടുക്കുക.
∙ ഒരു ബൗളിലേക്ക് ടൂട്ടി ഫ്രൂട്ടി , ഒരു ടേബിൾസ്പൂൺ മൈദ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് തയാറാക്കിയ മാവിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
∙ ഈ മാവ് ബേക്കിങ് ട്രേയിലേക്ക് ഒഴിച്ച് പ്രീ ഹീറ്റഡ് അവ്നിൽ 180 ഡിഗ്രിയിൽ ൽ 25 - 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. (സ്ക്വയർ ഷേപ്പ് ബേക്കിങ് ട്രേ ഉപയോഗിക്കാം)
∙ ബേക്ക് ചെയ്തെടുത്ത കേക്ക് ചെറുതായി റസ്കിന്റെ ആകൃതിയിൽ മുറിക്കുക . ഇത് ഒരു ബേക്കിങ് ട്രേയിൽ നിരത്തുക.
∙ ഇത് വീണ്ടും 150 ഡിഗ്രിയിൽ 15 - 20 മിനിറ്റ് ഒരു വശം ബേക്ക് ചെയ്തെടുക്കുക. മറുവശവും 150 ഡിഗ്രിയിൽ 15 - 20 ബേക്ക് ചെയ്തെടുക്കുക. ഇപ്പോൾ നല്ല ക്രിസ്പി ആയ കേക്ക് റസ്ക് റെഡി ആയി .
∙ തണുത്തതിന് ശേഷം വായു കയറാത്ത ബോക്സിലേക്ക് മാറ്റി സൂക്ഷിക്കാം .