സൂപ്പർ ഓംലറ്റ്, ഒരെണ്ണം കഴിച്ചാൽ വയർ നിറയും
വയറു നിറയ്ക്കാൻ ഈ വിധത്തിൽ തയാറാക്കുന്ന ഒരു ഓംലറ്റ് മതി! ആഴ്ചയിൽ 2-3 തവണ ഈ ഓംലെറ്റ് കഴിക്കുന്നത് വണ്ണം കുറക്കാൻ സഹായിക്കും. ചേരുവകൾ (5 എണ്ണം തയാറാക്കാം) ചുവപ്പ് കാപ്സികം – 1 ഓറഞ്ച് കാപ്സികം – 1 പച്ച കാപ്സികം – 1 മഷ്‌റൂം – 3 ബ്രോക്കോളി ഫ്ളോറെറ്റ്‌സ് – 5 തക്കാളി – 1 ഉള്ളി – 1 മുട്ടയുടെ വെള്ള –

വയറു നിറയ്ക്കാൻ ഈ വിധത്തിൽ തയാറാക്കുന്ന ഒരു ഓംലറ്റ് മതി! ആഴ്ചയിൽ 2-3 തവണ ഈ ഓംലെറ്റ് കഴിക്കുന്നത് വണ്ണം കുറക്കാൻ സഹായിക്കും.
ചേരുവകൾ (5 എണ്ണം തയാറാക്കാം)
- ചുവപ്പ് കാപ്സിക്കം – 1
- ഓറഞ്ച് കാപ്സിക്കം – 1
- പച്ച കാപ്സിക്കം – 1
- മഷ്‌റൂം – 3
- ബ്രോക്കോളി ഫ്ളോറെറ്റ്‌സ് – 5
- തക്കാളി – 1
- ഉള്ളി – 1
- മുട്ടയുടെ വെള്ള – 5
- മുട്ട – 5
- കുരുമുളക് പൊടി – 1/4 ടീസ്പൂൺ
- ക്രഷ്ഡ് പേപ്പർ ഫ്ളെക്സ് – 1 ടീസ്പൂൺ
- എണ്ണ – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
1. എല്ലാ പച്ചക്കറികളും ചെറിയ കഷണങ്ങളായി മുറിക്കുക. ഇഷ്ടമുള്ളതും ലഭ്യമായതുമായ പച്ചക്കറികൾ കൂടുതൽ ചേർക്കാം.
2. ഒരു ബൗളിൽ 5 മുട്ടയുടെ വെള്ളയും 5 മുഴുവൻ മുട്ടയും ആവശ്യത്തിന് ഉപ്പും ചേർത്തിട്ട് നന്നായി അടിച്ച് എടുക്കണം.
3. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കണം. അതിന് ശേഷം അതില്ലേക് 1 ടീസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കണം. അതിലേക്ക് അരിഞ്ഞ പച്ചക്കറിയും ഉപ്പും, കുരുമുളക് പൊടിയും ക്രഷ്ഡ് പെപ്പർ ഫ്‌ളെക്‌സും ചെറുത് നന്നായി വഴറ്റി എടുക്കുക. വഴറ്റിയതിന് ശേഷം തീ ഓഫ് ചെയ്യുക. ഇതാണ് ഓംലറ്റിന്റെ ഫില്ലിങ്.
4. ഒരു പാൻ ചൂടാക്കിയിട്ട് കുക്കിങ് സ്പ്രേയോ എണ്ണയോ ബ്രഷ് ചെയ്ത് കൊടുക്കുക. അതിലേക്ക് അടിച്ച് വച്ചിരിക്കിന്ന മുട്ടയുടെ ഒരു 1/3 കപ്പ് പാനിലേക്ക് നന്നായി സ്പ്രെഡ് ചെയ്യണം. ചെറിയ തീയിൽ ഒരു മിനിറ്റ് കുക്ക് ചെയ്തതിന്ന് ശേഷം, തിരിച്ചിട്ട് വേവിച്ചെടുക്കണം. വീണ്ടും തിരിച്ചിട്ട് അതിലേക്ക് 3 ടേബിൾസ്പൂൺ ഫില്ലിങ് വയ്ക്കുക. മുട്ട രണ്ട് സൈഡിൽ നിന്നും മടക്കിയിട്ട് ചൂടോടെ സെർവ് ചെയ്യാം. ഈ തരത്തിൽ അഞ്ച് ഓംലറ്റ് ഈ അളവിൽ തയാറാക്കാം.