ഒരു കിടുക്കാച്ചി ബീഫ് മസാലയും കപ്പ വേവിച്ചതും
തനി നാടൻ രുചിയിൽ ഒരു ബീഫ് മസാലയും കൂടെ കപ്പ വേവിച്ചതും എങ്ങിനെ എളുപ്പത്തിൽ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ ബീഫ് - അരക്കിലോ ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ ചെറിയ ഉള്ളി - കാൽ കപ്പ് വലിയ ഉള്ളി - 1 തക്കാളി - 1 പച്ചമുളക് - 2 മുളകുപൊടി - 1 ടേബിൾസ്പൂൺ മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ കുരുമുളകുപൊടി

തനി നാടൻ രുചിയിൽ ഒരു ബീഫ് മസാലയും കൂടെ കപ്പ വേവിച്ചതും എങ്ങിനെ എളുപ്പത്തിൽ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
- ബീഫ് - അരക്കിലോ
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
- ചെറിയ ഉള്ളി - കാൽ കപ്പ്
- വലിയ ഉള്ളി - 1
- തക്കാളി - 1
- പച്ചമുളക് - 2
- മുളകുപൊടി - 1 ടേബിൾസ്പൂൺ
- മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
- കുരുമുളകുപൊടി - 1ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - അരടീസ്പൂൺ
- ഗരം മസാല - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - ആവശ്യത്തിന്
- കപ്പ - 1 കിലോഗ്രാം
- നാളികേരം - അരക്കപ്പ്
- കടുക് - 1 ടീസ്പൂൺ
- വറ്റൽമുളക് - 3
- കറിവേപ്പില, മല്ലിയില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പ്രഷർ കുക്കറിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി – വെളുത്തുള്ളി, സവാള, ചെറിയ ഉള്ളി, പച്ചമുളക്, തക്കാളി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്കു പൊടികൾ ചേർത്ത് മൂപ്പിക്കുക. ബീഫ് ചേർത്ത് വേവിക്കുക.
- മറ്റൊരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില, പച്ചമുളക് എന്നിവ മൂപ്പിക്കുക. ഇതിലേക്കു വേവിച്ച ബീഫ് ചേർത്ത് കുറുകി വരുമ്പോൾ മല്ലിയില ചേർത്തിളക്കി തീ ഓഫ് ചെയ്യാം.
- ചെറുതായി നുറുക്കിയ കപ്പയിൽ ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിക്കുക.
- പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക .ഇതിലേക് സവാളയും തേങ്ങായും ചേർത്ത് വേവിച്ച കപ്പയും ചേർത്ത് ഉടച്ചെടുക്കുക. ചൂടോടെ വിളമ്പാം.