സോയചങ്ക്സ് കൊണ്ട് റാവുത്തർ സ്റ്റൈൽ ബിരിയാണി
ടേസ്റ്റിയും ഹെൽത്തിയുമായൊരു സോയചങ്ക്സ് സ്പൈസി ബിരിയാണി. തൈര്, ചട്നി, ഗ്രീൻ ചട്നി എന്നിവയുടെ കൂടെ കഴിക്കാൻ സൂപ്പറാണ്. ചേരുവകൾ 1. ജീരകശാല അരി - 1 കിലോഗ്രാം 2. വെള്ളം 3. എണ്ണ - 1 കപ്പ് 4. നെയ്യ് - 100 ഗ്രാം 5. സവാള - 4 എണ്ണം 6. തക്കാളി - 4 7. വെളുത്തുള്ളി - 2 തുടം (ചതച്ചത്) 8. ഇഞ്ചി - 2 കഷണം

ടേസ്റ്റിയും ഹെൽത്തിയുമായൊരു സോയചങ്ക്സ് സ്പൈസി ബിരിയാണി. തൈര്, ചട്നി, ഗ്രീൻ ചട്നി എന്നിവയുടെ കൂടെ കഴിക്കാൻ സൂപ്പറാണ്.
ചേരുവകൾ
1. ജീരകശാല അരി - 1 കിലോഗ്രാം
2. വെള്ളം
3. എണ്ണ - 1 കപ്പ്
4. നെയ്യ് - 100 ഗ്രാം
5. സവാള - 4 എണ്ണം
6. തക്കാളി - 4
7. വെളുത്തുള്ളി - 2 തുടം (ചതച്ചത്)
8. ഇഞ്ചി - 2 കഷണം (ചതച്ചത്)
9. ചെറിയ ഉള്ളി - രണ്ടു പിടി (ചതച്ചത്)
10. പച്ചമുളക് - 4 എണ്ണം
11. പട്ട - 3
12. ഗ്രാമ്പു – 3
13. ഏലയ്ക്കാ – 3
14. സോയചങ്ക്സ് - 100 ഗ്രാം
15. നാരങ്ങാ - 1
16.മല്ലിയില, പുതിനയില – ആവശ്യത്തിന്
17. മുളകുപൊടി - 5 ടീസ്പൂൺ
18. ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
1. അരി കഴുകി വെള്ളം വാർത്ത് വയ്ക്കുക.
2. സോയചങ്ക്സ് ചൂടുള്ള വെള്ളത്തിൽ കുതിർത്ത് 1/2 മണിക്കൂർ മാറ്റിവച്ചതിനു ശേഷം നന്നായി കഴുകി വെള്ളം പിഴിഞ്ഞെടുക്കുക.
3. സോയചങ്ക്സിലേക്ക് മുളകുപൊടി, ഉപ്പ്, അര മുറി നാരങ്ങാ നീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് 1/2 മണിക്കൂർ മാറ്റി വയ്ക്കുക.
4. ചെറിയ ഉള്ളി, വെളുത്തുള്ളി, പട്ട, ഗ്രാമ്പു, ഏലയ്ക്കാ, ഇഞ്ചി എന്നിവ ചതച്ച് വയ്ക്കുക.
5. ബിരിയാണി ചെമ്പ് ചൂടാക്കി പകുതി വീതം എണ്ണയും നെയ്യും ഒഴിച്ച് കൊടുക്കാം.
6. ഇതിലേക്ക് സവാള നേർത്തതായി അരിഞ്ഞതും പച്ചമുളക് കീറിയതും ചേർത്ത് വഴറ്റുക.
7. ചെറിയ ഉള്ളി ചേർത്ത് ഒന്നു കൂടി വഴറ്റിയെടുക്കാം.
8. വെളുത്തുള്ളിയും ചതച്ചുവച്ച മസാല കൂട്ടും ചേർത്ത് വഴറ്റണം.
9. അവസാനം ഇഞ്ചി ചേർക്കാം.
10. ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി ഒന്ന് ഇളക്കി രണ്ട് മിനിറ്റ് മൂടി വയ്ക്കാം.
11. തക്കാളി നന്നായി ഉടഞ്ഞു വരുമ്പോൾ മസാല പുരട്ടിവച്ചിരിക്കുന്ന സോയചങ്ക്സ് ചേർത്ത് നന്നായി യോജിപ്പിച്ച് രണ്ടു മിനിറ്റ് മൂടിവയ്ക്കാം.
12. സോയചങ്ക്സ് വേവാൻ ആവശ്യമായ വെള്ളം അളന്നുവച്ചിരിക്കുന്ന വെള്ളത്തിൽ നിന്ന് ഒഴിച്ചു കൊടുക്കാം
13. ടേസ്റ്റ് നോക്കി ഉപ്പ്, എരിവ് എന്നിവ ആവശ്യമുണ്ടെങ്കിൽ ചേർക്കാം.
14. സോയ വെന്തതിനു ശേഷം ബാക്കിയുള്ള വെള്ളം കൂടി ഒഴിച്ച് തീ കൂട്ടി വച്ച് തിളപ്പിക്കുക.
15. വെള്ളം നന്നായി തിളച്ച ശേഷം അരമുറി നാരങ്ങാ നീര് ചേർത്ത് ഇളക്കിയശേഷം അരിയിട്ട് ആദ്യത്തെ 5 മിനിറ്റ് തീ കൂട്ടിയും പിന്നെ കുറച്ചും വേവിക്കുക.
16. വെള്ളം വറ്റി വരുമ്പോൾ ചോറ് വെന്തിട്ടില്ലെങ്കിൽ കുറച്ച് വെള്ളം ഒഴിച്ചു കൊടുത്ത് വേവിക്കാം.
17. ചോറിന്റെ മുകളിൽ പുതിന,മല്ലിയില എന്നിവ അരിഞ്ഞത് വിതറി ബാക്കി നെയ്യും ഒഴിച്ച് ഒരു ഇരുമ്പു തവയുടെ മുകളിൽ വച്ച് 15 മിനിറ്റ് ദം ചെയ്തെടുക്കുക.
18. പതിനഞ്ച് മിനിറ്റിനു ശേഷം ഒന്നിളക്കി കൊടുത്ത് ഒരു 15 മിനിറ്റ് കൂടി ദം ചെയ്തെടുക്കണം
19. അതിനു ശേഷം ഒരു വശത്തു നിന്നായി ചോറ് ഇളക്കിയെടുത്ത് വിളമ്പാം.
20. ടേസ്റ്റി സോയചങ്ക്സ് ബിരിയാണി തൈര്, ചട്നി, ഗ്രീൻ ചട്നി എന്നിവയുടെ കൂടെ കഴിക്കാം.