പാലും പഴവും ചേർത്ത മിൽക്ക് ഷെയ്ക്ക്; 3 വ്യത്യസ്ത രുചിയിൽ
പഞ്ചസാര ചേർക്കാതെ മൂന്ന് ഹെൽത്തി മിൽക്ക് ഷെയ്ക്ക്, വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. ബനാന മിൽക്ക് ഷെയ്ക്ക് റോബസ്റ്റ പഴം - 1 എണ്ണം പാൽ - 1 കപ്പ് തിളപ്പിച്ച് ആറിയത് വാനില എസൻസ് - 1 ടീസ്പൂൺ തേൻ - 2 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം പഴം ചെറുതായി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക ശേഷം പാൽ,

പഞ്ചസാര ചേർക്കാതെ മൂന്ന് ഹെൽത്തി മിൽക്ക് ഷെയ്ക്ക്, വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.
ബനാന മിൽക്ക് ഷെയ്ക്ക്
- റോബസ്റ്റ പഴം - 1 എണ്ണം
- പാൽ - 1 കപ്പ് തിളപ്പിച്ച് ആറിയത്
- വാനില എസൻസ് - 1 ടീസ്പൂൺ
- തേൻ - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോ
പഴം ചെറുതായി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക ശേഷം പാൽ, വാനില എസൻസ്, തേൻ എന്നിവ ചേർത്ത് രണ്ട് മിനിറ്റ് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിച്ച് വിളമ്പാം. സ്വാദിഷ്ടമായ ബനാന ഷെയ്ക്ക് റെഡി.
സ്‌ട്രോബെറി മിൽക്ക് ഷെയ്ക്ക്
- സ്‌ട്രോബെറി - 5 എണ്ണം
- വാനില ഐസ്ക്രീം - 2 സ്കൂപ്പ്
- പാൽ - 1 കപ്പ് തിളപ്പിച്ച് ആറിയത്
- തേൻ - 3 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
സ്‌ട്രോബെറി ചെറുതായി മുറിച്ച് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക .ശേഷം ഐസ് ക്രീം , പാൽ , തേൻ എന്നിവ ചേർത്ത് രണ്ട് മിനിറ്റ് മിക്സിയിൽ നന്നായി അടിച്ചെടുക്കുക, ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് സെർവ് ചെയ്യാം . സ്വാദിഷ്ടമായ സ്‌ട്രോബെറി മിൽക് ഷെയ്ക് റെഡി.
ബനാന ചോക്ലേറ്റ് മിൽക്ക് ഷെയ്ക്ക്
- റോബസ്റ്റ പഴം - 1 എണ്ണം
- കൊക്കോ പൗഡർ - 1 ടേബിൾസ്പൂൺ
- പാൽ - 1 കപ്പ് തിളപ്പിച്ച് ആറിയത്
- വാനില എസൻസ് - 1 ടീസ്പൂൺ
- തേൻ - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
പഴം ചെറുതായി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിൽ ഇടുക. ശേഷം കൊക്കോ പൗഡർ, പാൽ, വാനില എസൻസ്, തേൻ ചേർത്ത് രണ്ട് മിനിറ്റ് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിച്ച് സെർവ് ചെയ്യാം. സ്വാദിഷ്ടമായ ചോക്ലേറ്റ് ബനാന മിൽക്ക് ഷെയ്ക് റെഡി .
Note - പാൽ തിളപ്പിച്ച് ആറിയതിന് ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതായിരിക്കണം .