ചപ്പാത്തിക്കൊപ്പം എളുപ്പത്തിൽ പനീർ ജാൽഫ്രേസി
ജാൽഫ്രേസി എന്നൊക്കെ പറയുമ്പോൾ നാക്കുളുക്കുമെങ്കിലും രുചിയിൽ സിംപിളാണ് ഈ പനീർ വിഭവം. വ്യത്യസ്ത രുചിയിൽ സ്വാദിഷ്ടമായി എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ പനീർ – 250 ഗ്രാം എണ്ണ – 3 ടേബിൾസ്പൂൺ ജീരകം – 1 ടീസ്പൂൺ സവാള – 1 വെളുത്തുള്ളി – 2 മുളകുപൊടി – 1 ടീസ്പൂൺ മല്ലിപ്പൊടി – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി –

ജാൽഫ്രേസി എന്നൊക്കെ പറയുമ്പോൾ നാക്കുളുക്കുമെങ്കിലും രുചിയിൽ സിംപിളാണ് ഈ പനീർ വിഭവം. വ്യത്യസ്ത രുചിയിൽ സ്വാദിഷ്ടമായി എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
- പനീർ – 250 ഗ്രാം
- എണ്ണ – 3 ടേബിൾസ്പൂൺ
- ജീരകം – 1 ടീസ്പൂൺ
- സവാള – 1
- വെളുത്തുള്ളി – 2
- മുളകുപൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- ചെറിയ തക്കാളി – 1
- കാപ്സിക്കം – 1
- നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
- ഇഞ്ചി – 1 ഇഞ്ച് കഷണം
- മല്ലിയില
- ഉപ്പ്
തയാറാക്കുന്ന വിധം :
- ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി ജീരകം ചേർത്ത് 30 സെക്കൻഡ് നേരം വറുക്കുക. ഇതിലേക്ക് സവാളയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഇളക്കി തക്കാളി ചേർത്ത് വേവിക്കുക.
- ഇതിൽ ഉപ്പും കാപ്സിക്കവും ചേർത്ത് 2-3 മിനിറ്റ് ഫ്രൈ ചെയ്യുക. ഇതിലേക്ക് പനീർ ഇട്ട് 2 ടേബിൾസ്പൂൺ വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക.
- തീ ഓഫ് ചെയ്ത് ഇഞ്ചി, നാരങ്ങ നീര് എന്നിവ ചേർത്ത് മല്ലിയിലയും ഇട്ട് ചൂടോടെ വിളമ്പാം.
English Summary : Paneer Jalfrezi tastes best paired with warm rotis or paratha.