അൽഫഹം ചിക്കൻ ഫ്രൈപാനിൽ, ഉഗ്രൻ രുചി
സ്പെഷൽ മസാല ചേർത്ത് ചാർക്കോളിൽ ഗ്രിൽ ചെയ്ത് എടുക്കുന്ന അൽഫഹം ചിക്കൻ. അറബി നാട്ടിൽ നിന്നാണെങ്കിലും നമ്മൾ മലയാളികൾക്ക് ഇവനോട് പ്രിയം കൂടുതലാണ്. കിടിലൻ ടേസ്റ്റിൽ റെസ്റ്ററന്റിൽ കിട്ടുന്ന അതേ അൽഫഹം വീട്ടിലുണ്ടാക്കാം അതും സിംപിൾ ആയിട്ട് വീട്ടിലെ ഫ്രൈപാനിൽ. ആവശ്യമായ ചേരുവകൾ മാരിനേഷൻ ചെയ്യാൻ തക്കാളി –

സ്പെഷൽ മസാല ചേർത്ത് ചാർക്കോളിൽ ഗ്രിൽ ചെയ്ത് എടുക്കുന്ന അൽഫഹം ചിക്കൻ. അറബി നാട്ടിൽ നിന്നാണെങ്കിലും നമ്മൾ മലയാളികൾക്ക് ഇവനോട് പ്രിയം കൂടുതലാണ്. കിടിലൻ ടേസ്റ്റിൽ റെസ്റ്ററന്റിൽ കിട്ടുന്ന അതേ അൽഫഹം വീട്ടിലുണ്ടാക്കാം അതും സിംപിൾ ആയിട്ട് വീട്ടിലെ ഫ്രൈപാനിൽ.
ആവശ്യമായ ചേരുവകൾ
മാരിനേഷൻ ചെയ്യാൻ
- തക്കാളി – 1
- ഉള്ളി – 1/2 കഷ്ണം
- വെളുത്തുള്ളി – 4 -5 അല്ലി
- ഇഞ്ചി – 2 വലിയ കഷ്ണം
- ചെറുനാരങ്ങാ – 1 വലുത്
- അറബിക് മസാല – 1 1/2 ടേബിൾസ്പൂൺ
- മുളകുപൊടി – 1 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- ഉപ്പ്
- ഒലീവ് ഓയിൽ – 1 1/2 ടേബിൾസ്പൂൺ
- റെഡ് ഫുഡ് കളർ – 1/4 ടീസ്പൂൺ
- ചിക്കൻ തൊലിയോടുകൂടി – ഒന്നരക്കിലോ അല്ലെങ്കിൽ അതിലും ചെറുത്.
- ഒലീവ് ഓയിൽ – 1 ടേബിൾസ്പൂൺ
- കരി (ചാർക്കോൾ) – 1 കഷ്ണം
മസാല തയാറാക്കാൻ:
- മുഴുവൻ മല്ലി – 2 ടേബിൾസ്പൂൺ
- കുരുമുളക് – 1 ടേബിൾസ്പൂൺ
- പെരുംജീരകം – 1 ടേബിൾസ്പൂൺ
- നല്ലജീരകം – 1 ടീസ്പൂൺ
- കറുവപ്പട്ട – 1 ടേബിൾസ്പൂൺ
- ഏലക്കായ – 1 ടേബിൾസ്പൂൺ
- ഗ്രാമ്പൂ – 1 ടേബിൾസ്പൂൺ
- ഉണങ്ങിയ നാരങ്ങാ – 1 എണ്ണം
- കറുവയില – 4, 5 എണ്ണം
- വറ്റൽമുളക് – 4 ,5 എണ്ണം
തയാറാക്കുന്ന വിധം
- തക്കാളിയും ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും ചെറുനാരങ്ങാ നീരും ചേർത്ത് അരച്ചെടുക്കുക.
- അതിലേക്ക് മസാലപ്പൊടികളും 1 1/2 ടേബിൾസ്പൂൺ ഒലീവ് ഓയിലും ചേർത്ത് മിക്സ് ചെയ്യുക. ചിക്കൻ നന്നായി കഴുകി നെഞ്ചിന്റെ ഭാഗം മുറിച്ചു ചിക്കൻ പരത്തിയെടുക്കുക. വരയിട്ട ശേഷം മസാല പുരട്ടി മിനിമം 6 മണിക്കൂർ മാറ്റിവയ്ക്കുക.
- നോൺസ്റ്റിക് ഫ്രൈപാനിൽ 1 ടേബിൾ സ്പൂൺ ഒലീവ് ഓയിൽ ചേർത്ത് ചൂടാകുമ്പോൾ ചിക്കൻ വെച്ച് ചെറിയ തീയിൽ വേവിക്കുക. ഓരോ 10 മിനിറ്റിലും തിരിച്ചും മറിച്ചും ഇട്ടു വേവിക്കുക.
- ഒരുകഷ്ണം കരി അടുപ്പത്തു വച്ച് കത്തിച്ച ശേഷം ചിക്കൻ വച്ച ഫ്രൈപാനിൽ ഒരു ബൗളിൽ ഓയിൽ വെച്ച ശേഷം കരി അതിൽ ഇട്ട് 2 മിനിറ്റ് മൂടിവയ്ക്കുക. ചൂടോടെ വിളമ്പുക.
ശ്രദ്ധിക്കാൻ : മസാല ഉണ്ടാക്കാനായി എല്ലാ ചേരുവകളും ചൂടാക്കിയെടുത്തു ചെറിയ ചൂടോടെ പൊടിച്ചെടുക്കുക.