ചോറിന് കൂട്ടാൻ ചെമ്മീൻ തീയൽ
കാൽ കിലോ ചെമ്മീൻ കൊണ്ട് സൂപ്പർ രുചിയിൽ ഒരു തീയൽ തയാറാക്കിയാലോ? ആവശ്യമുള്ള ചേരുവകൾ: തേങ്ങ ഒരു കപ്പ് ചെറിയ ഉള്ളി – അഞ്ച് എണ്ണം കറിവേപ്പില – ഒരു തണ്ട് മുളകുപൊടി – ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി – ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ പാചകം ചെയ്യുന്ന വിധം അൽപം വെളിച്ചെണ്ണയിൽ മുകളിൽ

കാൽ കിലോ ചെമ്മീൻ കൊണ്ട് സൂപ്പർ രുചിയിൽ ഒരു തീയൽ തയാറാക്കിയാലോ?
ആവശ്യമുള്ള ചേരുവകൾ:
- തേങ്ങ ഒരു കപ്പ്
- ചെറിയ ഉള്ളി – അഞ്ച് എണ്ണം
- കറിവേപ്പില – ഒരു തണ്ട്
- മുളകുപൊടി – ഒരു ടേബിൾസ്പൂൺ
- മല്ലിപ്പൊടി – ഒരു ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
പാചകം ചെയ്യുന്ന വിധം
അൽപം വെളിച്ചെണ്ണയിൽ മുകളിൽ കൊടുത്തിട്ടുള്ള എല്ലാ ചേരുവകളും യഥാക്രമം വറുത്തെടുത്ത് അരച്ച് വയ്ക്കുക.
അൽപം വെളിച്ചെണ്ണ ചൂടാക്കി ഒരു ടീസ്പൂൺ കടുക് പൊട്ടിച്ച് അതിലേക്ക് കറിവേപ്പിലയും ഒരു കപ്പ് ചെറിയ ഉള്ളിയും ചേർത്ത് 5 മിനിറ്റ് വഴറ്റുക. അര കഷ്ണം അരിഞ്ഞ തക്കാളിയും രണ്ട് പച്ചമുളക് കീറിയതും കൂടി ചേർത്ത് വഴറ്റുക. ഇതിലേക്ക് അരപ്പ് ഒഴിച്ച് അടച്ചുവച്ച് തിളപ്പിക്കുക.
അതിനുശേഷം നന്നാക്കി വച്ചിരിക്കുന്ന 250ഗ്രാം ചെമ്മീനും ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറിയ തീയിൽ വേവിക്കുക.
അല്പം കറിവേപ്പിലയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ചോറിനോടൊപ്പം സ്വാദിഷ്ടമായ ഈ കറി വിളമ്പാം.
English Summary : Chemeen Small Onion Theeyal, Nadan Recipe