കൊതിയൂറും നാടൻ ബീഫ് കറി ഈ രീതിയിൽ തയാറാക്കി നോക്കൂ... ചേരുവകൾ ബീഫ് - 1.5 കിലോഗ്രാം സവാള - 4 എണ്ണം പച്ചമുളക് - 6 എണ്ണം ( കാ‍ന്താരി 10 എണ്ണം) ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 3 ടേബിൾസ്പൂൺ ചെറിയ ഉള്ളി - 10 എണ്ണം തേങ്ങാക്കൊത്ത് - 1/4 കപ്പ്‌ കറിവേപ്പില - ആവശ്യത്തിന് മഞ്ഞൾപ്പൊടി -11/4 ടീസ്പൂൺ കാശ്മീരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊതിയൂറും  നാടൻ ബീഫ് കറി ഈ രീതിയിൽ തയാറാക്കി നോക്കൂ...

ചേരുവകൾ 

  • ബീഫ് - 1.5 കിലോഗ്രാം
  • സവാള - 4 എണ്ണം
  • പച്ചമുളക് - 6 എണ്ണം ( കാ‍ന്താരി 10 എണ്ണം)
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 3 ടേബിൾസ്പൂൺ
  • ചെറിയ ഉള്ളി - 10 എണ്ണം
  • തേങ്ങാക്കൊത്ത് - 1/4 കപ്പ്‌
  • കറിവേപ്പില - ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി -11/4 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - 4 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - 4 ടേബിൾസ്പൂൺ
  • ഗരം മസാലപ്പൊടി - 2 ടീസ്പൂൺ
  • കുരുമുളകുപൊടി - 1 ടീസ്പൂൺ
  • കടുക് - 1 ടീസ്പൂൺ
  • വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ
  • വെള്ളം - 1 കപ്പ്‌
  • ഉപ്പ് - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ബീഫ് ചെറിയ കഷണങ്ങളാക്കി നുറുക്കി കഴുകി എടുക്കുക. 
  • ഒരു പ്രഷർ കുക്കർ ചൂടാക്കി 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക. തേങ്ങാ കൊത്ത് ചേർക്കുക. 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും കുറച്ച് ഉപ്പും ചേർത്ത് തേങ്ങാ കൊത്ത് വറക്കുക. ഇതിലേക്ക് ചെറിയ ഉള്ളിയും കാന്താരിയും പച്ചമുളകും ചേർത്ത് വഴറ്റുക. 
  • ശേഷം സവാളയും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഇതിലേക്ക് ചേർക്കാം. 
  • മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. 
  • ശേഷം ബീഫും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. 5 മിനിറ്റ് മീഡിയം തീയിൽ വച്ച് വഴറ്റുക. വെള്ളം ചേർത്ത് ഇളക്കി പ്രഷർ കുക്കർ അടച്ച് 4 വിസിൽ അടിപ്പിച്ചു ബീഫ് വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കുരുമുളകുപൊടിയും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ശേഷം ഇതു  ബീഫ് കറിയിലേക്ക് ചേർത്ത് ഇളക്കുക. 

English Summary : Nadan Beef Curry

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT