തൈര് ഉപ്പുമാവ് ചൂടോടു കൂടി കഴിക്കാം, തമിഴ് സ്റ്റൈലിലുള്ള രുചിക്കൂട്ടാണ്, വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ : 1. വറുത്ത റവ -1 കപ്പ്‌ 2. തൈര് നന്നായി ഉടച്ചത് -1 3/4 കപ്പ്‌ (ഏകദേശം ) 3. ഇഞ്ചി അരിഞ്ഞത് -1 ചെറിയ കഷ്ണം 4. പച്ചമുളക് അരിഞ്ഞത് -2 എണ്ണം 5. കടുക് -1/2 ടീസ്പൂൺ 6. ഉഴുന്ന് പരിപ്പ് -1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൈര് ഉപ്പുമാവ്, ചൂടോടു കൂടി കഴിക്കാം, തമിഴ് സ്റ്റൈലിലുള്ള രുചിക്കൂട്ടാണ്, വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ :

ADVERTISEMENT

1. വറുത്ത റവ -1 കപ്പ്‌
2. തൈര് നന്നായി ഉടച്ചത് -1 3/4 കപ്പ്‌ (ഏകദേശം )
3. ഇഞ്ചി അരിഞ്ഞത് -1 ചെറിയ കഷ്ണം
4. പച്ചമുളക് അരിഞ്ഞത് -2 എണ്ണം
5. കടുക് -1/2 ടീസ്പൂൺ
6. ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ
7. കടല പരിപ്പ് -1 1/2 ടീസ്പൂൺ
8. നിലക്കടല -1 ടീസ്പൂൺ
9. ചുവന്ന മുളക് -1 എണ്ണം
10. എണ്ണ -2 ടേബിൾ സ്പൂൺ
11. കായം പൊടി -ഒരു നുള്ള്
12. ഉപ്പ് - ആവശ്യത്തിന്
13. കറിവേപ്പില

തയാറാക്കുന്ന വിധം :

  • റവയിലേക്ക് ആവശ്യത്തിന് ഉപ്പ്, കുറച്ചു തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കുക. കൈ കൊണ്ട് കുഴയ്ക്കുക. അതിലേക്കു ബാക്കി തൈര് ഒഴിച്ച് ദോശ മാവ് പരുവത്തിൽ കലക്കി ഒരു 10 മിനിറ്റ് വയ്ക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി 5 മുതൽ 9 വരെ ഉള്ള ചേരുവകൾ ഇട്ട് വറക്കുക. അതിലേക്കു കായപ്പൊടി ഇട്ട് ഇളക്കി ഇഞ്ചി, പച്ചമുളക്  കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. 
  • ശേഷം കലക്കി വച്ച റവ ഇട്ട് നിർത്താതെ ഇളക്കുക. വെള്ളമയം എല്ലാം വറ്റി നന്നായി ഡ്രൈ ആകുന്നത് വരെ ഇളക്കി കൊടുക്കണം. ചൂടോടു കൂടി നല്ല സോഫ്റ്റ്‌ തൈര് ഉപ്പ്മാവ്  റെഡി.

    English Summary : Curd Upma Recipe