എരിവും പുളിയും നിറഞ്ഞ വടുകപുളി നാരങ്ങാക്കറി
എത്ര ഗംഭീരമായ സദ്യയാണെങ്കിലും അല്പം നാരങ്ങാക്കറി കൂടി വേണം രുചി പൂർണ്ണമാകാൻ. അത്ര രുചികരമാണ് നാരങ്ങാക്കറി. എരിവും പുളിയും നിറഞ്ഞൊരു നാരങ്ങാ രുചിക്കൂട്ട് പരിചയപ്പെടാം. ചേരുവകൾ കറിനാരങ്ങ തൊലിയോടെ കനം കുറച്ചരിഞ്ഞു കുരു നീക്കിയത് – 400 ഗ്രാം മുളകുപൊടി - 3 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1 ഉലുവാപ്പൊടി - 1

എത്ര ഗംഭീരമായ സദ്യയാണെങ്കിലും അല്പം നാരങ്ങാക്കറി കൂടി വേണം രുചി പൂർണ്ണമാകാൻ. അത്ര രുചികരമാണ് നാരങ്ങാക്കറി. എരിവും പുളിയും നിറഞ്ഞൊരു നാരങ്ങാ രുചിക്കൂട്ട് പരിചയപ്പെടാം.
ചേരുവകൾ
- കറിനാരങ്ങ തൊലിയോടെ കനം കുറച്ചരിഞ്ഞു കുരു നീക്കിയത് – 400 ഗ്രാം
- മുളകുപൊടി - 3 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1
- ഉലുവാപ്പൊടി - 1 .5 ടീസ്പൂൺ
- പുളി - നാരങ്ങാ വലുപ്പത്തിൽ
- ഇഞ്ചി - ചെറിയ കഷ്ണം
- പച്ചമുളക് - 8
- വെളിച്ചെണ്ണ – രണ്ടു ഡിസേർട്ട് സ്പൂൺ
- കടുക് – ഒരു ടീസ്പൂൺ
- ഉണക്കമുളക് – 2 (ചെറുതായി മുറിക്കണം)
- കറിവേപ്പില - ആവിശ്യത്തിന്
തയാറാക്കുന്ന വിധം ;
കറിനാരങ്ങ ചെറുകഷ്ണങ്ങളാക്കി ഉപ്പും മഞ്ഞളും ചേർത്ത് വയ്ക്കുക. മൂന്ന് കപ്പ് പുളിവെള്ളം ഒരു ചട്ടിയിൽ ഒഴിച്ച് അതിലേക്കു മുളകു പൊടി, മഞ്ഞൾപ്പൊടി, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ അതിലേക്കു കഷ്ണങ്ങൾ ആക്കി വച്ച നാരങ്ങാ ചേർക്കുക. നാരങ്ങാ വേവായതിന് ശേഷം ഉലുവാപ്പൊടിയും ശർക്കരയും ചേർക്കുക.
വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽമുളകും കറിവേപ്പിലയും പൊട്ടിക്കുക. അത് നാരങ്ങാക്കറിയിലേക്കു ചേർക്കുക. നാരങ്ങാക്കറി തയാർ.
English Summary : Vadukapuli Naranga Curry, Sadhya Special Recipe