ഹോട്ടൽ സ്റ്റൈൽ പൂരി, കൂടെ കിഴങ്ങുമസാലയും
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെട്ട പൂരിയും കിഴങ്ങു മസാലയും രുചികരമായി തയാറാക്കാം. ചേരുവകൾ കിഴങ്ങു വേവിച്ചുടച്ചത് - 3 സവാള - 2 ഇടത്തരം നീളത്തിൽ കനം കുറച്ച് അരിഞ്ഞത് പച്ചമുളക് - 2 വെള്ളം - കാൽ കപ്പ് കടലപ്പരിപ്പ് - 2 ടീസ്പൂൺ ഉഴുന്നുപരിപ്പ് - 1 ടീസ്പൂൺ കടുക് - 1 ടീസ്പൂൺ മഞ്ഞൾപ്പൊടി -

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെട്ട പൂരിയും കിഴങ്ങു മസാലയും രുചികരമായി തയാറാക്കാം.
ചേരുവകൾ
- കിഴങ്ങു വേവിച്ചുടച്ചത് - 3
- സവാള - 2 ഇടത്തരം നീളത്തിൽ കനം കുറച്ച് അരിഞ്ഞത്
- പച്ചമുളക് - 2
- വെള്ളം - കാൽ കപ്പ്
- കടലപ്പരിപ്പ് - 2 ടീസ്പൂൺ
- ഉഴുന്നുപരിപ്പ് - 1 ടീസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- മുളകുപൊടി എരിവില്ലാത്തത് - 1/4 ടീസ്പൂൺ
- കറിവേപ്പില
- മല്ലിയില
- വെളിച്ചെണ്ണ
പൂരിയ്ക്ക് ആവശ്യമായവ
- ഗോതമ്പു പൊടി - 2 കപ്പ്
- മൈദ - 2 ടേബിൾസ്പൂൺ
- റവ - 2 1/2 ടേബിൾസ്പൂൺ
- നെയ്യ് - 2 ടീസ്പൂൺ
- ഉപ്പ് - 1 ടീസ്പൂൺ
- പഞ്ചസാര - 2 നുള്ള്
- വെള്ളം - 3/4 കപ്പും 2 ടേബിൾസ്പൂണും (പൊടി അനുസരിച്ചു ചേർക്കുന്ന വെള്ളത്തിന്റെ അളവിന് വ്യത്യാസം വരാം)
പൂരി തയാറാക്കാൻ
- ഒരു പാത്രത്തിൽ വെള്ളം, റവ, നെയ്യ്, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക.
- ഗോതമ്പുപൊടിയും മൈദയും ഇട്ടു കൊടുത്തു കുറേശ്ശെ ആയി കുഴച്ചു മാവ് പരുവത്തിൽ ആക്കുക.
- വെള്ളം കൂടാനോ കുറയാനോ പാടില്ല.
- നന്നായി അഞ്ചു മിനിറ്റ് നേരം കുഴച്ച് അടച്ചു മാറ്റിവയ്ക്കുക. പത്തു മിനിറ്റിന് ശേഷം ചെറിയ ഉരുളകളാക്കി നാല് വശങ്ങളും ഒരേ കനത്തിൽ വൃത്താകൃതിയിൽപരത്തിയെടുക്കുക.
- എണ്ണ നന്നായി ചൂടായതിനു ശേഷം ഓരോന്നായി ചുട്ടെടുക്കുക.
കിഴങ്ങു മസാല തയാറാക്കാൻ
- കിഴങ്ങു നന്നായി വേവിച്ചുടയ്ക്കുക, ചെറിയ കഷണങ്ങൾ ഉണ്ടാകണം.
- ഒരു പാനിലോ ചീന ചട്ടിയിലോ മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക. എണ്ണചൂടാകുമ്പോൾ കടലപ്പരിപ്പ്, ഉഴുന്ന്, കടുക്, പച്ചമുളക്, ചുവന്നമുളക്, കറിവേപ്പില എന്നിവ ഒരുമിച്ചിട്ടു മൂപ്പിക്കുക. കരിയാതെ ശ്രദ്ധിക്കണം. ഇതിൽ അരിഞ്ഞുവച്ച സവാള ചേർക്കുക. സവാളയിൽ ആവശ്യത്തിനുള്ള ഉപ്പിട്ട് വഴറ്റുക.
- സവാള വെന്തു നിറം മാറി പിങ്ക് ആയി വരുമ്പോൾ തീ കുറച്ചു വയ്ക്കുക. മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർക്കുക. രണ്ടു ടേബിൾസ്പൂൺ വെള്ളം കൂടെ ചേർത്ത് ഇളക്കുക.
- ഇത് നിർബന്ധമായും ചെയ്യുക, പൊടി കരിയാതെ ഇരിക്കാനും കിഴങ്ങു ഇളക്കാൻ എളുപ്പത്തിനും വേണ്ടിയാണു വെള്ളം ചേർക്കുന്നത്. കൂടി പോകാൻ പാടില്ല. ശേഷം വേവിച്ച കിഴങ്ങു ചേർത്ത്
- ഇളക്കി യോജിപ്പിക്കുക.
- രണ്ടു ടേബിൾസ്പൂൺ വെള്ളവും ഉപ്പും ചേർത്ത് മസാല വഴറ്റുക. മല്ലിയില ചേർത്ത് വിളമ്പാം. ഗ്രേവി പരുവം ആണെങ്കിൽ വെള്ളം കൂടുതൽ ചേർക്കുക പൂരി മസാല റെഡി.
English Summary : Hotel style Potato Masala and Poori Recipe