പച്ചരി അരച്ച് തയാറാക്കാം രുചികരമായ കറുത്ത ഹൽവ
വളരെ കുറച്ചു ചേരുവകൾ മാത്രം മതി ഈ ഹൽവ തയാറാക്കാൻ. പച്ചരി കൊണ്ട് രുചികരമായ ഹൽവ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പച്ചരി - 250 ഗ്രാം ശർക്കര - 1 കിലോഗ്രാം നാളികേരം – 3 എണ്ണം ഏലക്കായ – ആവശ്യത്തിന് കശുവണ്ടി – ആവശ്യത്തിന് (അലങ്കരിക്കാൻ) വെള്ളം – ആവശ്യത്തിന് (നാളികേരപ്പാലും ശർക്കര പാനിയും

വളരെ കുറച്ചു ചേരുവകൾ മാത്രം മതി ഈ ഹൽവ തയാറാക്കാൻ. പച്ചരി കൊണ്ട് രുചികരമായ ഹൽവ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- പച്ചരി - 250 ഗ്രാം
- ശർക്കര - 1 കിലോഗ്രാം
- നാളികേരം – 3 എണ്ണം
- ഏലക്കായ – ആവശ്യത്തിന്
- കശുവണ്ടി – ആവശ്യത്തിന് (അലങ്കരിക്കാൻ)
- വെള്ളം – ആവശ്യത്തിന്
(നാളികേരപ്പാലും ശർക്കര പാനിയും വെള്ളവും ചേർത്ത് മൂന്ന് ലിറ്ററിൽ കുറയാൻ പാടില്ല )
തയാറാക്കുന്ന വിധം
- പച്ചരി കഴുകി വൃത്തിയാക്കി മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് എടുക്കുക.
- കുതിർത്ത അരി മിക്സിയുടെ ജാറിൽ ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.
- ശർക്കര പാനിയും തയാറാക്കി വയ്ക്കുക. തേങ്ങാപ്പാലും തയാറാക്കി വച്ച ശേഷം ഹൽവ ഉണ്ടാക്കുന്ന പാത്രത്തിലേക്ക് അരി അരച്ചതും ശർക്കര പാനിയും (ശർക്കര പാനി ചൂട് പാടില്ല) ചേർത്ത് യോജിപ്പിക്കുക. ഈ മിക്സിലേക്കു തേങ്ങാപ്പാലും കൂടി ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം ഹൽവ ഉണ്ടാക്കാൻ അടുപ്പത്ത് വയ്ക്കാം.
- കൈ വിടാതെ ഇളക്കി കൊണ്ടിരിക്കണം. രണ്ടു മണിക്കൂർ വേണ്ടി വരും ഹൽവ തയാറാക്കാൻ. ഈ സമയത്ത് പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ഏലക്കായ പൊടി കൂടി ചേർത്ത് ഇളക്കി ഹൽവ അടുപ്പിൽ നിന്നും മാറ്റാം. ഇനി ഒരു പരന്ന പാത്രത്തിലേക്ക് പെട്ടെന്ന് തന്നെ ഇട്ടു കൊടുത്തു ഒരു സ്പൂൺ വച്ച് നന്നായി ലെവൽ ചെയ്യുക. ഇതിനു മുകളിൽ കുറച്ചു കശുവണ്ടി വച്ച് അലങ്കരിക്കാം. ഇനി ഹൽവ നന്നായി തണുക്കാൻ വെക്കണം .തണുത്ത ശേഷം ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം .നമ്മുടെ സോഫ്റ്റ് ആൻഡ് ടേസ്റ്റി നാടൻ അരി അലുവ തയാർ. ഈ അളവിൽ രണ്ടു കിലോ ഹൽവ ഉണ്ടാക്കാം.
English Summary : Kerala Style Rice Halwa Recipe