കുറുകിയ മീൻകറി, ചോറിനൊപ്പം സൂപ്പർ കോമ്പിനേഷൻ
കപ്പയ്ക്കും അപ്പത്തിനും ചോറിനുമൊപ്പം കഴിക്കാൻ പറ്റിയ കുറുകിയ മീൻകറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. അരപ്പിന് ആവശ്യമായ ചേരുവകൾ വെളുത്തുള്ളി - 10 ഇടത്തരം എണ്ണം ഇഞ്ചി - ഒരിഞ്ച് നീളത്തിൽ ഒരു കഷ്ണം ഉലുവ - കാൽ ടീസ്പൂൺ കടുക് - കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ കാശ്മീരി മുളകുപൊടി - 1 1/2

കപ്പയ്ക്കും അപ്പത്തിനും ചോറിനുമൊപ്പം കഴിക്കാൻ പറ്റിയ കുറുകിയ മീൻകറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
അരപ്പിന് ആവശ്യമായ ചേരുവകൾ
- വെളുത്തുള്ളി - 10 ഇടത്തരം എണ്ണം
- ഇഞ്ചി - ഒരിഞ്ച് നീളത്തിൽ ഒരു കഷ്ണം
- ഉലുവ - കാൽ ടീസ്പൂൺ
- കടുക് - കാൽ ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - 1 1/2 ടേബിൾസ്പൂൺ
- മല്ലിപ്പൊടി - 1 ടീസ്പൂൺ
ഈ ചേരുവകൾ എല്ലാം കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക .
മീനിൽ പുരട്ടാൻ ആവശ്യമുള്ള ചേരുവകൾ
- വൃത്തിയാക്കിയ നെയ്യ് മീൻ - 500 ഗ്രാം
- കാശ്മീരി മുളകുപൊടി - 1 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- ഇഞ്ചി-വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ
- വിനാഗിരി / നാരങ്ങാനീര് - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
അര കിലോഗ്രാം മീനിൽ മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ചേർത്ത് നന്നായി പുരട്ടി അര മണിക്കൂർ വയ്ക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പുരട്ടി വച്ച മീൻ തിരിച്ചും മറിച്ചും ഇട്ടു ചെറുതായി വറുത്തെടുക്കുക.
മീൻ വഴറ്റാൻ ആവശ്യമായ ചേരുവകൾ
- വെളിച്ചെണ്ണ - ആവശ്യത്തിന്
- സവാള പൊടിയായി അരിഞ്ഞത് - 2 കപ്പ് (ഇടത്തരം 2 സവാള)
- പച്ചമുളക്- 3 എണ്ണം
- കറിവേപ്പില - ഒരു പിടി
- തക്കാളി അരച്ചത് - 1 1/2 കപ്പ്
- പുളി - നാരങ്ങാവലുപ്പത്തിൽ ( 1/4 കപ്പ് ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കുക )
- ചൂടുവെള്ളം - 2 കപ്പ്
- കുറുകിയ തേങ്ങാപ്പാൽ - 1/4 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
മീൻ വറുത്ത എണ്ണ ഒരു ചട്ടിയിലേക്കു അരിച്ചു ഒഴിക്കുക .
സവാള അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴന്നു വരുമ്പോൾ അരപ്പ് ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക . അതിനു ശേഷം തക്കാളി അരച്ചതും കൂടെ ചേർത്ത് ഒന്നുകൂടെ വഴറ്റുക. പുളി പിഴിഞ്ഞതും ചൂടുവെള്ളവും കൂടി ഒഴിച്ച് തിളക്കുമ്പോൾ മീൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തു നന്നായി തിളപ്പിച്ച് കുറുക്കുക . അവസാനം തേങ്ങാപ്പാൽ ഒഴിച്ച് തിളപ്പിക്കുക .
English Summary : King Fish Curry with thick gravy