ഇറച്ചികറിയുടെ രുചിയിൽ ചക്കക്കുരു കറി
ഇറച്ചിയും മീനും കഴിക്കാത്തവർക്ക് അൻപതു നോമ്പിലെ ദിവസങ്ങളിൽ നല്ല ഇറച്ചികറിയുടെ രുചിയിൽ ചക്കക്കുരു കറി. ചേരുവകൾ ചക്കക്കുരു - 500 ഗ്രാം ഉള്ളി - 250 ഗ്രാം തേങ്ങാക്കൊത്ത് - 3 ടേബിൾസ്പൂൺ തക്കാളി - 1 മുളകുപൊടി - 2 ടേബിൾസ്പൂൺ മല്ലിപ്പൊടി - 1ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ ഗരം മസാല - 1

ഇറച്ചിയും മീനും കഴിക്കാത്തവർക്ക് അൻപതു നോമ്പിലെ ദിവസങ്ങളിൽ നല്ല ഇറച്ചികറിയുടെ രുചിയിൽ ചക്കക്കുരു കറി.
ചേരുവകൾ
- ചക്കക്കുരു - 500 ഗ്രാം
- ഉള്ളി - 250 ഗ്രാം
- തേങ്ങാക്കൊത്ത് - 3 ടേബിൾസ്പൂൺ
- തക്കാളി - 1
- മുളകുപൊടി - 2 ടേബിൾസ്പൂൺ
- മല്ലിപ്പൊടി - 1ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- ഗരം മസാല - 1 ടീസ്പൂൺ
- കുരുമുളക് പൊടി - 1 ടീസ്പൂൺ
- വെളിച്ചെണ്ണ - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില
കടുക് വറുക്കാൻ - വെളിച്ചെണ്ണ, കടുക്, വറ്റൽമുളക്, ഉള്ളി, കറിവേപ്പില
പാചകം ചെയ്യുന്ന വിധം
- ആദ്യം ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങാക്കൊത്ത്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ട് നന്നായി വഴറ്റുക.
- വഴന്നു വരുമ്പോൾ മുളകുപൊടി, മല്ലിപ്പൊടി,മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക.
- ഇത്രയും കുക്കറിലേക്ക് മാറ്റുക.
- അതിലേക്ക് ചക്കക്കുരു, തക്കാളി അരിഞ്ഞത്, ആവശ്യത്തിന് വെള്ളവും ചേർത്ത് ഗരം മസാല, കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ 2 വിസിൽ വരെ വേവിക്കുക.
- വെന്ത ശേഷം കടുക് വറുത്തു ചേർക്കുക, ഇറച്ചി ഇല്ലാത്ത രുചികരമായ ചക്കക്കുരു ഇറച്ചി കറി ചൂടോടെ വിളമ്പാം.