പപ്പായ കൊണ്ടൊരു ഫ്രഞ്ച് ഫ്രൈസ്
പപ്പായ കൊണ്ട് കിടിലൻ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാം, വളരെ എളുപ്പത്തിൽ തയാറാക്കി എടുക്കാം ഈ പലഹാരം. ചേരുവകൾ : പച്ച പപ്പായ - 1 എണ്ണം മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ കോൺഫ്ലോർ -1 1/2 ടേബിൾ സ്പൂൺ മുളകുപൊടി - 1/2 ടീസ്പൂൺ കാശ്മീരി മുളകുപൊടി - 1/2 ടീസ്പൂൺ മിക്സഡ് ഹെർബ്സ് - ഒരു നുള്ള് ഉപ്പ് - ആവശ്യത്തിന് എണ്ണ -

പപ്പായ കൊണ്ട് കിടിലൻ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാം, വളരെ എളുപ്പത്തിൽ തയാറാക്കി എടുക്കാം ഈ പലഹാരം.
ചേരുവകൾ :
- പച്ച പപ്പായ - 1 എണ്ണം
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- കോൺഫ്ലോർ -1 1/2 ടേബിൾ സ്പൂൺ
- മുളകുപൊടി - 1/2 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - 1/2 ടീസ്പൂൺ
- മിക്സഡ് ഹെർബ്സ് - ഒരു നുള്ള്
- ഉപ്പ് - ആവശ്യത്തിന്
- എണ്ണ - വറുക്കാൻ ആവശ്യമായത്
തയാറാക്കുന്ന വിധം :
- പപ്പായ നന്നായി കഴുകി നടുവേ മുറിച്ചെടുക്കുക. ഉള്ളിലെ കുരു കളഞ്ഞു നന്നായി വൃത്തിയാക്കി എടുക്കുക. അതിനുശേഷം തൊലി കളഞ്ഞു ഫ്രഞ്ച് ഫ്രൈസിനു നുറുക്കുന്ന പോലെ നുറുക്കി എടുക്കുക. ഒരു പാത്രത്തിൽ കുറച്ചു വെള്ളം മഞ്ഞൾപ്പൊടി ഇട്ട് തിളപ്പിക്കുക. അതിലേക്കു പപ്പായ കഷ്ണങ്ങൾ ഇട്ട് ഒരു മൂന്നു മിനിറ്റ് വരെ വേവിക്കുക. അതിനുശേഷം വെള്ളത്തിൽ നിന്ന് മാറ്റി തണുക്കാൻ വേറെ പാത്രത്തിൽ വയ്ക്കുക. ഇതിലേക്കു കോൺഫ്ലോർ, മുളകുപൊടി, കാശ്മീരി മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
- എന്നിട്ട് ഒരു അര മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. അതിനുശേഷം പുറത്തെടുത്ത് ചൂടായ എണ്ണയിൽ ഇട്ട് മീഡിയം തീയിൽ നല്ല ബ്രൗൺ കളർ ആകുന്നത് വരെ വറുത്തെടുക്കുക.
- അതിലേക്കു ഒരു നുള്ള് മുളകുപൊടി, മിക്സഡ് ഹെർബ്സ് എന്നിവ ഇട്ട് ഇളക്കുക.