വീശപ്പം, മാവ് പുളിപ്പിക്കാതെ ഉടൻ തന്നെ ചുട്ടെടുക്കാം
എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു പലഹാരം ആണ് വീശപ്പം. മാവ് പുളിക്കാൻ വയ്ക്കാതെ അരച്ച ഉടൻ തന്നെ ചുട്ടെടുക്കാം. നോൺ വെജ് കറി കൂട്ടി കഴിക്കാൻ നല്ല രുചിയാണ്. ചേരുവകൾ പച്ചരി - ഒരു കപ്പ് മുട്ട - 1 തേങ്ങാപ്പാൽ - ഒന്നേകാൽ കപ്പ് ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം പച്ചരി രണ്ട് മണിക്കൂർ

എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു പലഹാരം ആണ് വീശപ്പം. മാവ് പുളിക്കാൻ വയ്ക്കാതെ അരച്ച ഉടൻ തന്നെ ചുട്ടെടുക്കാം. നോൺ വെജ് കറി കൂട്ടി കഴിക്കാൻ നല്ല രുചിയാണ്.
ചേരുവകൾ
- പച്ചരി - ഒരു കപ്പ്
- മുട്ട - 1
- തേങ്ങാപ്പാൽ - ഒന്നേകാൽ കപ്പ്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പച്ചരി രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. പച്ചരിക്ക് പകരം ബസ്മതി അരിയോ, കൈമ അരിയോ ഉപയോഗിക്കാം.
- കുതിർത്ത പച്ചരി, മുട്ടയും അരക്കപ്പ് തേങ്ങാപ്പാലും ചേർത്ത് നന്നായി അരച്ചെടുക്കുക.
- ഇതിലേക്ക് ബാക്കിയുള്ള തേങ്ങാപ്പാലും അവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക.
- ഒരു അപ്പച്ചട്ടി ചൂടാക്കി ഓരോ തവി മാവ് ഒഴിച്ച് അപ്പം ചുറ്റുന്നത് പോലെ കനംകുറച്ച് ചുറ്റുക. 30 സെക്കൻഡ് അടച്ച് വച്ച് വേവിച്ച് നാലായി മടക്കി എടുക്കുക.
- ചിക്കൻ കറിയോ വെജിറ്റബിൾ കുറുമയോ ചേർത്ത് കഴിക്കാം.