നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാൻ പപ്പടം ഉപ്പേരി
വറുത്തെടുത്ത പപ്പടം ചേർത്ത് തയാറാക്കുന്ന മെഴുക്കുപുരട്ടി മാത്രം മതി വയറു നിറയെ ചോറുണ്ണാൻ. ചേരുവകൾ : 1. പപ്പടം -10 എണ്ണം 2. ചെറിയ ഉള്ളി -തൊലി കളഞ്ഞു വൃത്തി ആക്കി എടുത്തത് ഒരു കപ്പ് 3. പച്ചമുളക് -2 എണ്ണം 4. കടുക് -1/4 ടീസ്പൂൺ 5. മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ 6. മുളകുപൊടി -1/4 ടീസ്പൂൺ 7. വെളിച്ചെണ്ണ -3

വറുത്തെടുത്ത പപ്പടം ചേർത്ത് തയാറാക്കുന്ന ഈ മെഴുക്കുപുരട്ടി മാത്രം മതി വയറു നിറയെ ചോറുണ്ണാൻ.
ചേരുവകൾ :
1. പപ്പടം -10 എണ്ണം
2. ചെറിയ ഉള്ളി -തൊലി കളഞ്ഞു വൃത്തി ആക്കി എടുത്തത് ഒരു കപ്പ്
3. പച്ചമുളക് -2 എണ്ണം
4. കടുക് -1/4 ടീസ്പൂൺ
5. മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
6. മുളകുപൊടി -1/4 ടീസ്പൂൺ
7. വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ
8. കറിവേപ്പില
തയാറാക്കുന്ന വിധം :
പപ്പടം നന്നായി ചെറുതാക്കി മുറിച്ചെടുക്കുക. അതിനു ശേഷം എണ്ണയിൽ വറത്തെടുക്കുക. മിക്സിയിൽ ചെറിയ ഉള്ളിയും പച്ചമുളകും ചതച്ചെടുക്കുക. പപ്പടം വറുത്തെടുത്ത അതേ എണ്ണയിൽ കടുക് ഇട്ട് പൊട്ടിക്കുക. അതിലേക്കു ചതച്ച ഉള്ളി പച്ചമുളക് ഇട്ടു വഴറ്റുക. ഒരു നുള്ള് ഉപ്പും (വേണമെങ്കിൽ മാത്രം ) കറിവേപ്പില എന്നിവ ചേർത്ത പച്ചമണം പോകുന്ന വരെ വഴറ്റാം. അതിലേക്കു മഞ്ഞൾ പ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് വഴറ്റുക. അതിനു ശേഷം പപ്പടം വറുത്തത് ഇട്ട് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ചു തീ അണയ്ക്കുക. നല്ല ചൂടു ചോറിന്റെ കൂടെ വിളമ്പാം..