ബീഫ് ഉലർത്തി എടുക്കാം, ഉള്ളി വഴറ്റി സമയം കളയാതെ...
ഉള്ളി വഴറ്റി സമയം കളയണ്ട എളുപ്പത്തിൽ ഒരു ബീഫ് ഉലർത്തിയത് കിടിലൻ രുചിയിൽ ചേരുവകൾ ബീഫ് - 500 ഗ്രാം ചെറിയ കഷ്ണങ്ങൾ ചുവന്നുള്ളി - 1/2 കപ്പ് അരിഞ്ഞത് ഇഞ്ചി - ഒന്നര ടേബിൾസ്പൂൺ ചതച്ചത് വെളുത്തുള്ളി - 1 ടേബിൾസ്പൂൺ ചതച്ചത് പച്ചമുളക് - 2 അരിഞ്ഞത് മുളകുപൊടി - 1 ടീസ്പൂൺ മല്ലിപ്പൊടി - 2 ടീസ്പൂൺ പെരുംജീരകം

ഉള്ളി വഴറ്റി സമയം കളയണ്ട എളുപ്പത്തിൽ ഒരു ബീഫ് ഉലർത്തിയത് കിടിലൻ രുചിയിൽ
ചേരുവകൾ
- ബീഫ് - 500 ഗ്രാം ചെറിയ കഷ്ണങ്ങൾ
- ചുവന്നുള്ളി - 1/2 കപ്പ് അരിഞ്ഞത്
- ഇഞ്ചി - ഒന്നര ടേബിൾസ്പൂൺ ചതച്ചത്
- വെളുത്തുള്ളി - 1 ടേബിൾസ്പൂൺ ചതച്ചത്
- പച്ചമുളക് - 2 അരിഞ്ഞത്
- മുളകുപൊടി - 1 ടീസ്പൂൺ
- മല്ലിപ്പൊടി - 2 ടീസ്പൂൺ
- പെരുംജീരകം പൊടി - 1 ടീസ്പൂൺ
- കുരുമുളകുപൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- ഗരംമസാലപ്പൊടി - 1 ടീസ്പൂൺ
- വിനാഗിരി - 2 ടീസ്പൂൺ
- കറിവേപ്പില - 1 തണ്ട്
- ഉപ്പ് - അവിശ്യത്തിന്
വറുക്കാൻ വേണ്ട ചേരുവകൾ
- വെളിച്ചെണ്ണ - വറുക്കാൻ അവശ്യത്തിന്
- തേങ്ങാക്കൊത്ത് - 1/4 കപ്പ്
- കറിവേപ്പില - അവശ്യത്തിന്
തയാറാക്കുന്ന വിധം
മാരിനേഷന് വേണ്ട ചേരുവകൾ എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് അര മണിക്കൂർ ബീഫിൽ മസാല പിടിക്കാൻ മാറ്റി വയ്ക്കുക.
അര മണിക്കൂറിനു ശേഷം മാരിനേറ്റ് ചെയ്ത ബീഫ് ഒരു കുക്കറിലേക്ക് മാറ്റുക. ബീഫിൽ വെള്ളം ഉള്ളതിനാൽ വെള്ളം ഒഴിക്കണ്ട ആവശ്യം ഇല്ല. മീഡിയം തീയിൽ എട്ട് വിസിൽ വരുന്നത് വരെ ബീഫ് വേവിച്ചെടുക്കുക. ശേഷം തണുക്കാൻ വയ്ക്കുക.
ശേഷം ഒരു ഫ്രൈയിങ് പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാക്കൊത്ത് ചേർത്ത് വറുത്തെടുക്കുക . ശേഷം വേവിച്ചെടുത്ത ബീഫ് ചേർത്ത് നന്നായി ഇളക്കി ബ്രൗൺ കളർ ആകുന്നത് വരെ ബീഫ് നന്നായി റോസ്റ്റ് ചെയ്തെടുക്കുക . രുചികരമായ ബീഫ് ഉലർത്തിയത് റെഡി.