നേന്ത്രപ്പഴവും കടലപ്പരിപ്പും ചേർത്തൊരു സ്വീറ്റ് ബോൾ
കുട്ടികൾക്ക് കൊടുക്കാൻ പഴം കൊണ്ടൊരു ഹെൽത്തി പലഹാരം വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ : 1. നേന്ത്രപ്പഴം - 1 1/2 എണ്ണം 2. കടലപ്പരിപ്പ് /തുവര പരിപ്പ് വേവിച്ചത് -1 കപ്പ് 3. നാളികേരം -1 കപ്പ് 4. നെയ്യ് -1 ടേബിൾ സ്പൂൺ 5.ശർക്കര പൊടിച്ചത് -2 എണ്ണം പൊടിച്ചെടുത്തത് 6. ഏലക്കായ പൊടി -1/4 ടീസ്പൂൺ താഴെ 7.

കുട്ടികൾക്ക് കൊടുക്കാൻ പഴം കൊണ്ടൊരു ഹെൽത്തി പലഹാരം വളരെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ :
1. നേന്ത്രപ്പഴം - 1 1/2 എണ്ണം
2. കടലപ്പരിപ്പ് /തുവര പരിപ്പ് വേവിച്ചത് -1 കപ്പ്
3. നാളികേരം -1 കപ്പ്
4. നെയ്യ് -1 ടേബിൾ സ്പൂൺ
5.ശർക്കര പൊടിച്ചത് -2 എണ്ണം പൊടിച്ചെടുത്തത്
6. ഏലക്കായ പൊടി -1/4 ടീസ്പൂൺ താഴെ
7. ഡെസികേറ്റഡ് നാളികേരം - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം :
- നേന്ത്രപ്പഴം നന്നായി വേവിച്ച് ഉടച്ചെടുക്കുക. നടുവിലത്തെ കറുത്ത നാരുപോലത്തെ ഭാഗം കളയണം.
- ഒരു പാനിൽ നെയ്യ് ചൂടാക്കി നാളികേരം ഒരു മിനിറ്റോളം വറുക്കണം. അതിലേക്കു ശർക്കര പൊടിച്ചത് ഇട്ട് താഴ്ന്ന തീയിൽ ശർക്കര അലിയുന്ന വരെ ഇളക്കണം.
- അതിലേക്കു വേവിച്ച പരിപ്പ് ഇട്ട് ഇളക്കി നന്നായി വെള്ളമയം വറ്റുന്ന വരെ ഇളക്കാം. പിന്നീട് ഉടച്ചു വച്ച പഴം ഇട്ട് നന്നായി യോജിപ്പിച്ചു ഏലയ്ക്കായ പൊടി, ഡെസിക്കേറ്റഡ് നാളികേരം എന്നിവ ഇട്ട് ഇളക്കി തീ അണയ്ക്കാം. ചെറുതായിട്ട് ഒന്ന് ചൂടാറിയ ശേഷം കയ്യിൽ കുറച്ചു നെയ്യ് തടവി കുറച്ചു എടുത്തു ഉരുളകളാക്കി എടുക്കാം.
English Summary : Tea Time Snack - Banana Dal Snack