അധികമുള്ള ദോശമാവുകൊണ്ട് നല്ല മൊരിഞ്ഞ വട തയാറാക്കാം. ഒരു സൂപ്പർ നാലുമണി പലഹാരം. പുനുഗുലു എന്നും ഇതിന് പേരുണ്ട്. ഇത് പ്രഭാതഭക്ഷണം ആയും കഴിക്കാവുന്നതാണ്. അല്പം തേങ്ങ ചമ്മന്തി കൂടിയുണ്ടെങ്കിൽ രുചി ഏറെയാണ്. ചേരുവകൾ ദോശമാവ് – 1 കപ്പ് റവ - കാൽ കപ്പ് സവാള ചെറുതായി അരിഞ്ഞത് - ഒന്ന് പച്ചമുളക് - 2 ഇഞ്ചി -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധികമുള്ള ദോശമാവുകൊണ്ട്  നല്ല മൊരിഞ്ഞ വട തയാറാക്കാം. ഒരു സൂപ്പർ നാലുമണി പലഹാരം. പുനുഗുലു എന്നും ഇതിന് പേരുണ്ട്. ഇത് പ്രഭാതഭക്ഷണം ആയും കഴിക്കാവുന്നതാണ്. അല്പം തേങ്ങ ചമ്മന്തി കൂടിയുണ്ടെങ്കിൽ രുചി ഏറെയാണ്.

ചേരുവകൾ

  • ദോശമാവ് – 1 കപ്പ്
  • റവ - കാൽ കപ്പ്
  • സവാള ചെറുതായി അരിഞ്ഞത് - ഒന്ന്
  • പച്ചമുളക് - 2
  • ഇഞ്ചി - ഒരിഞ്ചു കഷ്ണം
  • കറിവേപ്പില - ഒരു കതിർപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ -  വറുക്കാൻ ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ദോശ മാവിൽ റവ ചേർത്ത് യോജിപ്പിച്ച് 10 മിനിറ്റ് മാറ്റി വയ്ക്കണം. 
  • ഇതിലേക്ക്  ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് കൂടി വയ്ക്കുക. മാവ് ഒരുപാട് ലൂസായി തോന്നുകയാണെങ്കിൽ റവ അല്പം കൂടി ചേർത്ത് കൊടുക്കാം.
  • ഒരു പാനിൽ എണ്ണ ചൂടാക്കി  ഓരോ ടേബിൾസ്പൂൺ വീതം മാവ് കോരിയൊഴിച്ച് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരണം.
  • രുചികരമായ ദോശമാവ് വട തയാർ.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT