എളുപ്പത്തിൽ തയാറാക്കാം കിടിലൻ രുചിയിൽ ഒരു പിടി ബിരിയാണി
പിടിയും കറിയുമൊക്കെ എല്ലാവരും കഴിച്ചിട്ടുണ്ടാകും. പിടികൊണ്ട് ഒരു ബിരിയാണി തയാറാക്കിയാലോ... ചേരുവകൾ ബീഫ് - 500 ഗ്രാം തൈര് - 1 ടീസ്പൂൺ ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ മുളകുപൊടി - 2 ടീസ്പൂൺ ഗരംമസാല - അര ടീസ്പൂൺ എണ്ണ - 3 ടേബിൾ സ്പൂൺ സവാള - 2 എണ്ണം ഇഞ്ചി - 1
പിടിയും കറിയുമൊക്കെ എല്ലാവരും കഴിച്ചിട്ടുണ്ടാകും. പിടികൊണ്ട് ഒരു ബിരിയാണി തയാറാക്കിയാലോ... ചേരുവകൾ ബീഫ് - 500 ഗ്രാം തൈര് - 1 ടീസ്പൂൺ ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ മുളകുപൊടി - 2 ടീസ്പൂൺ ഗരംമസാല - അര ടീസ്പൂൺ എണ്ണ - 3 ടേബിൾ സ്പൂൺ സവാള - 2 എണ്ണം ഇഞ്ചി - 1
പിടിയും കറിയുമൊക്കെ എല്ലാവരും കഴിച്ചിട്ടുണ്ടാകും. പിടികൊണ്ട് ഒരു ബിരിയാണി തയാറാക്കിയാലോ... ചേരുവകൾ ബീഫ് - 500 ഗ്രാം തൈര് - 1 ടീസ്പൂൺ ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ മുളകുപൊടി - 2 ടീസ്പൂൺ ഗരംമസാല - അര ടീസ്പൂൺ എണ്ണ - 3 ടേബിൾ സ്പൂൺ സവാള - 2 എണ്ണം ഇഞ്ചി - 1
പിടിയും കറിയുമൊക്കെ എല്ലാവരും കഴിച്ചിട്ടുണ്ടാകും. പിടികൊണ്ട് ഒരു ബിരിയാണി തയാറാക്കിയാലോ...
ചേരുവകൾ
- ബീഫ് - 500 ഗ്രാം
- തൈര് - 1 ടീസ്പൂൺ
- ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
- മുളകുപൊടി - 2 ടീസ്പൂൺ
- ഗരംമസാല - അര ടീസ്പൂൺ
- എണ്ണ - 3 ടേബിൾ സ്പൂൺ
- സവാള - 2 എണ്ണം
- ഇഞ്ചി - 1 കഷണം
- വെളുത്തുള്ളി - 3 അല്ലി
- പച്ചമുളക് - 3 എണ്ണം
- കറിവേപ്പില -1 തണ്ട്
- മല്ലിപ്പൊടി - 4 ടീസ്പൂൺ
- വെള്ളം - 4 കപ്പ്
- തേങ്ങാ ചിരികിയത് - ഒന്നര കപ്പ്
- വറ്റൽമുളക് - 2 എണ്ണം
- അരിപ്പൊടി - 2 കപ്പ്
- ജീരകം - 1 ടീസ്പൂൺ
- കുരുമുളകുപൊടി - 1 ടീസ്പൂൺ
- അണ്ടിപരിപ്പ് - 10 എണ്ണം
- ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
ചെറുതായി കഷണങ്ങളാക്കിയ ഇറച്ചിയിൽ തൈര്, ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അര മണിക്കൂർ മാറ്റിവയ്ക്കുക. ഇറച്ചി നല്ല മയമുള്ളതാകുന്നതിന് വേണ്ടിയാണ് തൈര് ചേർക്കുന്നത്.
അരമണിക്കൂറിന് ശേഷം ചൂടായ പാനിൽ എണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന സവാള ചേർക്കുക. കുറച്ച് ഉപ്പും കൂടി ചേർത്ത് സവാള വഴറ്റുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ യഥാക്രമം ചേർക്കുക. ഇവയെല്ലാം നന്നായി വഴറ്റിയതിനു ശേഷം തീ അണച്ച് പൊടികളൊക്കെ ചേർത്ത് കൊടുക്കാം. പൊടി കരിഞ്ഞ് പോകാതിരിക്കാനാണ് തീ അണയ്ക്കുന്നത്.
മല്ലിപ്പൊടി. മുളകുപൊടി, ഗരംമസാല എന്നിവ ചേർത്ത് നന്നായി ഇളക്കുക. പാനിന്റെ ചൂടുകൊണ്ട് പൊടികളെല്ലാം ചൂടായിക്കിട്ടും. ഇനി ഇതിലേയ്ക്ക് മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ഇറച്ചി ചേർത്തുകൊടുക്കുക. മസാല എല്ലാം ഇളക്കി യോജിപ്പിച്ചതിനു ശേഷം തീ കത്തിച്ച് ഒരു കപ്പ് വെള്ളവും ചേർത്ത് വേകുന്നതിനായി മൂടിവെക്കുക. കുക്കറിലാണ് വേവിക്കുന്നതെങ്കിൽ രണ്ടു വിസിൽ അടിച്ചാൽ മതിയാകും.
ഇതിലേയ്ക്ക് ആവശ്യമായ തേങ്ങ മറ്റൊരു പാനിൽ വറുത്ത് എടുക്കുക. ചെറിയ തീയിൽ വറ്റൽമുളകും മല്ലിപ്പൊടിയും കൂടി ചേർത്ത് നന്നായി വറുത്ത് എടുക്കാം. തണുത്തതിനു ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക. ഇറച്ചി വെന്തുകഴിയുമ്പോൾ വറുത്ത് പൊടിച്ച തേങ്ങ ചേർത്ത് കൊടുക്കുക. അതിനൊപ്പം കുരുമുളകുപൊടി കൂടി ചേർക്കുക. അങ്ങനെ ചാറുകുറുകി ബിരിയാണിക്കാവശ്യമായ മസാല റെഡിയായി.
ഇനി പിടിക്ക് ആവശ്യമായ അരിപ്പൊടി ചൂടാക്കി കുഴച്ചെടുക്കാം. ആദ്യം രണ്ടു കപ്പ് അരിപ്പൊടിക്ക് മൂന്ന് കപ്പ് വെള്ളം ജീരകം ചേർത്ത് തിളപ്പിക്കുക. ജീരകവെള്ളത്തിലാണ് അരിപ്പൊടി കുഴച്ചെടുക്കുന്നത്. അരിപ്പൊടി ചൂടാക്കി അതിലേയ്ക്ക് ചിരകിയ തേങ്ങ ചേർക്കുക.
അരിപ്പൊടി നന്നായി ചൂടായ ശേഷം നേരത്തെ തയാറാക്കി വച്ചിരിക്കുന്ന ജീരക വെള്ളം ചേർത്ത് നന്നായി കുഴയ്ക്കുക. കുറച്ചു ചൂടാറിയതിനു ശേഷം ഉരുളകളാക്കുക. ഉരുളകൾ തയാറാക്കുമ്പോൾ കയ്യിൽ ഒട്ടിപിടിക്കാതിരിക്കാനായി ഒരു പാത്രത്തിൽ അൽപം വെള്ളമെടുത്ത് അതിൽ ഇടയ്ക്കിടയ്ക്ക് കൈ മുക്കിയാൽ മതി.
ബിരിയാണി തയാറാക്കുമ്പോൾ ആവിയിലാണ് ഉരുളകൾ വേവിക്കുന്നത്. അതിനായി സ്റ്റീമറിൽ വെള്ളം ചൂടാക്കി പാത്രത്തിലേക്ക് ഉരുളകൾ വേകുന്നതിനായി വയ്ക്കുക. ചെറിയ ഉരുളകളായതിനാൽ വേഗം വെന്തു കിട്ടും. ഇനി ഈ ഉരുളകൾ ആദ്യം തയാറാക്കി വച്ചിരിക്കുന്ന ഇറച്ചി മസാലയിലേയ്ക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കട്ടകൾ ഉടഞ്ഞുപോകാതെ പതുക്കെ വേണം യോജിപ്പിച്ചെടുക്കാൻ.
അലങ്കാരത്തിനായി സവാളയും കറിവേപ്പിലയും അണ്ടിപ്പരിപ്പും എണ്ണയിൽ വറുത്ത് കോരിയിടാം. ഇവ ചേർത്തതിനു ശേഷം അഞ്ചുമിനിറ്റ് ചെറിയ തീയിൽ മൂടിവെക്കുക. തീ അണച്ച് പത്തുമിനിറ്റിനു ശേഷം വിളമ്പാവുന്നതാണ്.