നാളികേരം ചേർക്കാതെ വെണ്ടക്കായ കൊണ്ട് വേനലിനെ പ്രതിരോധിക്കാൻ ഒരു കിടിലൻ കറി, ദഹി ബിന്ദി. ചേരുവകൾ വെണ്ടക്കായ- 250 ഗ്രാം തൈര് - 3/4 കപ്പ് സവാള -1 ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ വറ്റൽ മുളക് - 3 കറിവേപ്പില കടുക് - അര ടീസ്പൂൺ ജീരകം - അര ടീസ്പൂൺ ഉലുവാ - രണ്ട് നുള്ള് കായം പൊടി - രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാളികേരം ചേർക്കാതെ വെണ്ടക്കായ കൊണ്ട് വേനലിനെ പ്രതിരോധിക്കാൻ ഒരു കിടിലൻ കറി, ദഹി ബിന്ദി. 

ചേരുവകൾ

  • വെണ്ടക്കായ- 250 ഗ്രാം 
  • തൈര് - 3/4 കപ്പ് 
  • സവാള -1 
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ
  • വറ്റൽ മുളക്  - 3 
  • കറിവേപ്പില 
  • കടുക് - അര ടീസ്പൂൺ 
  • ജീരകം - അര ടീസ്പൂൺ 
  • ഉലുവാ - രണ്ട് നുള്ള് 
  • കായം പൊടി - രണ്ടു നുള്ള് 
  • മുളകുപൊടി - അര ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ 
  • മല്ലിപ്പൊടി - രണ്ട് ടീസ്പൂൺ 
  • കസൂരിമേത്തി - അര ടീസ്പൂൺ 
  • ഗരംമസാല - അര ടീസ്പൂൺ 
  • കടലമാവ് - ഒരു ടേബിൾ സ്പൂൺ 
  • എണ്ണ - മൂന്ന് ടേബിൾ സ്പൂൺ 
  • ഉപ്പ് ,വെള്ളം – പാകത്തിന് 
  • മല്ലിയില  – ആവശ്യത്തിന്
ADVERTISEMENT

പാകം ചെയ്യുന്ന വിധം 

  • വെണ്ടക്കായ കഴുകി വൃത്തിയാക്കി നുറുക്കി ഒരു ടേബിൾ സ്പൂൺ എണ്ണയിൽ അഞ്ച് മിനിറ്റ് വഴറ്റി വയ്ക്കുക.
  • ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കുറച്ച് വറ്റൽമുളക്, ജീരകം ,ഉലുവ എന്നിവ ഇട്ട് വഴറ്റുക. സവാള അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ചേർത്ത് ബ്രൗൺ കളർ ആവുന്നത് വരെ വഴറ്റുക. 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക. പച്ചമണം പോകുന്നത് വരെ വഴറ്റുക കസ്തൂരി മേത്തി ഇട്ട് ഒന്നുകൂടി വഴറ്റുക. 
  • ഇതിലേക്ക് കടലമാവ് ചേർത്ത് തീ കുറച്ച് 30 സെക്കൻഡ് റോസ്റ്റ് ചെയ്യുക.  ശേഷം എല്ലാ മസാല പൊടികളും ഇട്ട് നന്നായി ചൂടാക്കുക. കായപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കാം. ഇതിലേക്ക് തൈരും  ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് 5 മിനിറ്റ് മൂടി വച്ച് തിളപ്പിക്കുക. വെണ്ടക്കായ ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് തിളപ്പിക്കുക. ഗരംമസാലപ്പൊടിയും മല്ലിയിലയും ചേർത്ത് വിളമ്പാം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT