ചേനയില്‍ ഒരു മാസ്റ്റര്‍പീസ് രുചി
വെജിറ്റേറിയന്‍സിന് മാത്രമല്ല നോണ്‍-വെജിറ്റേറിയന്‍സിനും ഒരു പോലെ ഇഷ്ടപ്പെടുന്ന അസാധ്യരുചിയിലുള്ള ഒരു ചേന ഫ്രൈയാണ് ഇത്. ഒരുപാട് പോഷകങ്ങളും ഫൈബറും ഒക്കെയുള്ള ഒരു പച്ചക്കറിയാണ് ചേന. എന്നാല്‍ മുറിക്കുമ്പോള്‍ ചൊറിയും എന്ന കാരണത്താല്‍ പലരും ഒഴിവാക്കാറുണ്ട്. ചൊറിയാതിരിക്കാന്‍ ചില ടിപ്സ് ഉണ്ട്. 1.

വെജിറ്റേറിയന്‍സിന് മാത്രമല്ല നോണ്‍-വെജിറ്റേറിയന്‍സിനും ഒരു പോലെ ഇഷ്ടപ്പെടുന്ന അസാധ്യരുചിയിലുള്ള ഒരു ചേന ഫ്രൈയാണ് ഇത്. ഒരുപാട് പോഷകങ്ങളും ഫൈബറും ഒക്കെയുള്ള ഒരു പച്ചക്കറിയാണ് ചേന. എന്നാല്‍ മുറിക്കുമ്പോള്‍ ചൊറിയും എന്ന കാരണത്താല്‍ പലരും ഒഴിവാക്കാറുണ്ട്. ചൊറിയാതിരിക്കാന്‍ ചില ടിപ്സ് ഉണ്ട്.
1. മുറിക്കുന്നതിനു മുന്‍പ് ചേന ഒരിക്കലും കഴുകരുത്.
2. ചേന മുറിക്കുന്നതിനു മുന്‍പ് കൈയില്‍ വെളിച്ചെണ്ണ പുരട്ടുക.
3. മുറിച്ച് കഴിഞ്ഞ് കൈ പൊടിയുപ്പ് തിരുമ്മി കഴുകുക.
ചേരുവകള്‍:
• ചേന - 1/2 കിലോ
• കുരുമുളക് - 1 ടീസ്പൂണ്‍
• പെരും ജീരകം - 1 ടീസ്പൂണ്‍
• ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍
• കാശ്മീരി മുളകുപൊടി - 1 ടീസ്പൂണ്‍
• മഞ്ഞള്‍ പൊടി - ഒരു നുള്ള്
• നാരങ്ങാനീര് - 1 ടീസ്പൂണ്‍
• ഉപ്പ് പാകത്തിന്
• വെളിച്ചെണ്ണ - 3-4 ടേബിള്‍ സ്പൂണ്‍
• കറിവേപ്പില -കുറച്ച്
തയാറാക്കുന്ന വിധം:
• കുരുമുളകും പെരും ജീരകവും പൊടിച്ചെടുക്കുക.
• ചേന കനം കുറച്ച് കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇതില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകും പെരുംജീരകവും പൊടിച്ചെടുത്തത്, നാരങ്ങാനീര്, ഉപ്പ് എന്നിവ പുരട്ടി 4 മണിക്കൂറെങ്കിലും മാറ്റി വയ്ക്കുക. (ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വച്ചാല്‍ വളരെ നല്ലതാണ്).
• അതിനു ശേഷം ഫ്രൈയിങ് പാനില്‍ വെളിച്ചെണ്ണ ചൂടാക്കി, ചെറിയ തീയില്‍ അടച്ച് വച്ച് രണ്ട് വശവും പൊരിച്ചെടുക്കുക. അവസാനം കുറച്ച് കറിവേപ്പില കൂടി ചേര്‍ത്താല്‍ മണവും രുചിയും ഇരട്ടിക്കും.
English Summary : Yam Fry, Nadan Recipe.