ഹൈദരാബാദ് ബിരിയാണിയെ സുന്ദരിയാക്കുന്നത് അതിൽ ഒളിഞ്ഞിരിക്കുന്ന ചേരുവകൾ തന്നെയാണ്. ചേരുവകൾ സവാള – 2 വലുത് (ഒരു നുള്ള് പഞ്ചസാര ചേർത്ത് ഓയിലിൽ ചെറിയ തീയിൽ വറുത്തെടുക്കുക ) മാരിനേഷൻ - ഒന്ന് ചിക്കൻ എല്ലോടു കൂടി - 500 ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടേബിൾ സ്പൂൺ ഉപ്പ് - ആവശ്യത്തിന് നാരങ്ങാ

ഹൈദരാബാദ് ബിരിയാണിയെ സുന്ദരിയാക്കുന്നത് അതിൽ ഒളിഞ്ഞിരിക്കുന്ന ചേരുവകൾ തന്നെയാണ്. ചേരുവകൾ സവാള – 2 വലുത് (ഒരു നുള്ള് പഞ്ചസാര ചേർത്ത് ഓയിലിൽ ചെറിയ തീയിൽ വറുത്തെടുക്കുക ) മാരിനേഷൻ - ഒന്ന് ചിക്കൻ എല്ലോടു കൂടി - 500 ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടേബിൾ സ്പൂൺ ഉപ്പ് - ആവശ്യത്തിന് നാരങ്ങാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ് ബിരിയാണിയെ സുന്ദരിയാക്കുന്നത് അതിൽ ഒളിഞ്ഞിരിക്കുന്ന ചേരുവകൾ തന്നെയാണ്. ചേരുവകൾ സവാള – 2 വലുത് (ഒരു നുള്ള് പഞ്ചസാര ചേർത്ത് ഓയിലിൽ ചെറിയ തീയിൽ വറുത്തെടുക്കുക ) മാരിനേഷൻ - ഒന്ന് ചിക്കൻ എല്ലോടു കൂടി - 500 ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടേബിൾ സ്പൂൺ ഉപ്പ് - ആവശ്യത്തിന് നാരങ്ങാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

ഹൈദരാബാദ് ബിരിയാണിയെ സുന്ദരിയാക്കുന്നത് അതിൽ ഒളിഞ്ഞിരിക്കുന്ന ചേരുവകൾ തന്നെയാണ്. 

ADVERTISEMENT

ചേരുവകൾ

സവാള – 2 വലുത് (ഒരു നുള്ള് പഞ്ചസാര ചേർത്ത്  ഓയിലിൽ ചെറിയ തീയിൽ വറുത്തെടുക്കുക )

മാരിനേഷൻ - ഒന്ന് 

  • ചിക്കൻ എല്ലോടു കൂടി - 500 ഗ്രാം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടേബിൾ സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • നാരങ്ങാ നീര് - ഒന്നര ടേബിൾസ്പൂൺ 
  • പച്ച പപ്പായ കുരു കളഞ്ഞ് തൊലിയോട് കൂടി അരച്ചത് - ഒരു ടീസ്പൂൺ (കൂടിപ്പോയാൽ കയ്ക്കും)

 

ADVERTISEMENT

മാറിനേഷൻ -രണ്ട്

  • പച്ചമുളക് പേസ്റ്റ് 
  • മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ 
  • മല്ലിപ്പൊടി - ഒരു ടേബിൾസ്പൂൺ 
  • കാശ്മീരി മുളകുപൊടി - ഒന്നര ടേബിൾസ്പൂൺ 
  • സാജീരകം /ബിരിയാണി ജീരകം - ഒരു ടീസ്പൂൺ 
  • ഏലയ്ക്കാപ്പൊടി - രണ്ടു ടീസ്പൂൺ 
  • പട്ട -ഒന്ന് ഒരു ഇഞ്ച് നീളത്തിൽ
  • ഗ്രാമ്പൂ - 3
  • കറുത്ത ഏലയ്ക്ക - 1
  • ജാതിപത്രി - 1 
  • കുങ്കുമപ്പൂവ് - 2 നുള്ള്
  • റോസ് വാട്ടർ - 1 ടേബിൾസ്പൂൺ 
  • കെവ്‌റ വാട്ടർ (രംഭ ഇലയുടെ എസൻസ്)/ പകരം രംഭ ഇല ചേർക്കാം  - 1 1/2 ടീസ്പൂൺ 
  • ഉണങ്ങിയ റോസാപ്പൂവ് - 2 ടേബിൾസ്പൂൺ (ഉണ്ടെങ്കിൽ മാത്രം ചേർക്കുക )
  • കസൂരി മേത്തി(ഉലുവയുടെ ഇല )- 1/4 ടീസ്പൂൺ 
  • മല്ലിയില - ഒരു കൈപ്പിടി 
  • പുതിനയില - ഒരു കൈപ്പിടി 
  • ചൂട് വെള്ളം - 4 ടേബിൾസ്പൂൺ 
  • വറുത്തെടുത്ത സവാള - മുക്കാലും ചേർക്കുക 
  • സവാള വറുത്തെടുത്ത ഓയിൽ - നാല് ടേബിൾസ്പൂൺ 
  • നെയ്യ് - 2 ടേബിൾസ്പൂൺ 

 

മാരിനേഷൻ - മൂന്ന്

  • പുളിയില്ലാത്ത തൈര് - അരക്കിലോ ചിക്കന് നൂറു ഗ്രാം 
  • പച്ചമുളക് നെടുകെ കീറാതെ - 4 എണ്ണം
  • ഉപ്പ് - ആവശ്യത്തിന് 

(റോസാപ്പൂവ്, കുങ്കുമപ്പൂവ് ഇല്ലാതെയും തയാറാക്കാം. ഏലയ്ക്കാപ്പൊടി, സാജീരകം, റോസ് വാട്ടർ  എന്നിവ നിർബന്ധമായും ചേർക്കണം )

ADVERTISEMENT

 

ചോറ് തയാറാക്കാൻ 

  • നല്ല ഇനം ബസ്മതി റൈസ് - 500 ഗ്രാം (രണ്ടര കപ്പ് )
  • പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, കടലപരിപ്പ്, തക്കോലം ,മല്ലി... തുടങ്ങിയ ഇരുപത്തി ഒന്ന് കൂട്ടം ചേരുവകൾ കിഴി കെട്ടിയത്. (പകരം ഏലയ്ക്ക, സജീരകം, പട്ട, ഗ്രാമ്പൂ എന്നിവ മാത്രം ഇട്ടും വെള്ളം തിളപ്പിക്കാം)
  • മല്ലിയില -കുറച്ചു  മാത്രം 
  • പുതിനയില (കുറച്ചു മാത്രം )
  • ഉപ്പ് - ആവശ്യത്തിന് 

 

ബിരിയാണി അലങ്കരിക്കാൻ

  • ഒരു നുള്ളു കുങ്കുമപ്പൂവ് ചൂട് വെള്ളത്തിൽ കുതിർത്തു വച്ചത് 
  • ഓറഞ്ച് ഫുഡ് കളർ - ഒരു ഡ്രോപ്പ് രണ്ടു ടീസ്പൂൺ വെള്ളത്തിൽ ചേർത്ത് 
  • വറുത്തെടുത്ത സവാള - ഒരു പിടി 
  • മല്ലിയില, പുതിനയില - ഒരുമിച്ചു ഒരുപിടി 
  • കെവ്‌റ വാട്ടർ, റോസ് വാട്ടർ - ഒരു ടീസ്പൂൺ വീതം 
  • നെയ്യ് - 2 ടേബിൾസ്പൂൺ 
  • സവാള വറുത്തെടുത്ത എണ്ണ - രണ്ടു ടേബിൾസ്പൂൺ 
  • ഏലയ്ക്കാപ്പൊടി - കാൽ ടീസ്പൂൺ 
  • ചോറ് വേവിച്ച വെള്ളം - കാൽ കപ്പ്

 

തയാറാക്കുന്ന വിധം

  • ചിക്കനിൽ ആദ്യം പറഞ്ഞ ചേരുവകൾ എല്ലാം നന്നായി തേച്ചു പിടിപ്പിക്കുക. 
  • ശേഷം രണ്ടാമത് പറഞ്ഞിരിക്കുന്ന ചേരുവകൾ തേച്ചു പിടിപ്പിച്ച് അഞ്ചു മിനിറ്റ് വയ്ക്കുക. 
  • ചൂട് വെള്ളം ഒഴിച്ച് മൂന്ന് തൊട്ടു നാല് മണിക്കൂർ വരെ മസാലകൾ ചേർത്ത ചിക്കൻ മാറ്റി വയ്ക്കുക. 
  • മൂന്ന് മണിക്കൂറിനു ശേഷം ഉടച്ച കട്ട തൈര് ചിക്കനിൽ ചേർത്തു പുരട്ടി വയ്ക്കുക. 
  • ശേഷം ദം ചെയ്യാനുള്ള  ചുവടു കട്ടിയുള്ള പാത്രത്തിൽ കാൽ കപ്പ് സവാള വറുത്തെടുത്ത ഓയിൽ ചേർക്കുക. 
  • മാരിനേറ്റ് ചെയ്ത ചിക്കൻ അതിലേക്ക് ചേർത്തു കൊടുക്കുക. 
  • മുകളിൽ നെടുകെ പിളർക്കാത്ത പച്ചമുളക് ചേർത്തു കൊടുക്കുക 

 

ചോറ് തയാറാക്കാം 

  • ചുവടു കട്ടിയുള്ള പാത്രത്തിൽ ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് തിളപ്പിയ്ക്കാൻ വയ്ക്കുക 
  • വെള്ളം  നന്നായി ചൂടായി വരുമ്പോൾ ഉപ്പ്, തയാറാക്കി വച്ച സുഗന്ധമുള്ള കിഴി ,മല്ലിയില, പുതിനയില എന്നിവ ചേർത്ത് തിളപ്പിയ്ക്കുക 
  • (കിഴിയിൽ കെട്ടാനുള്ള എല്ലാ ചേരുവകൾ ഇല്ലെങ്കിൽ ഏലയ്ക്ക, സജീരകം, പട്ട, ഗ്രാമ്പൂ മാത്രമിട്ടും വെള്ളം തിളപ്പിക്കാം )
  • വെള്ളം നന്നായി പത്തു മിനിറ്റ് തിളച്ചു വരുമ്പോൾ കുതിർത്ത അരി ചേർത്തു കൊടുക്കുക.

 

മൂന്ന് അടുക്കുകളായാണ് ചോറ് ദം ചെയ്യുമ്പോൾ ചേർക്കുന്നത് 

  • ആദ്യത്തെ മൂന്ന് മിനിറ്റ് കഴിയുമ്പോൾ 50 % വെന്ത ചോറ് വെള്ളം അരിപ്പയോ സുഷിരങ്ങൾ ഉള്ള തവിയോ കൊണ്ട് വാരിയെടുത്ത് പുരട്ടി വച്ചേക്കുന്ന ചിക്കന്റെ മുകളിലോട്ടു വിതറി ഇട്ടു കൊടുക്കുക. 
  • ഏലയ്ക്കാപ്പൊടി ഒരു നുള്ളു വിതറുക. 
  • അടുത്ത മൂന്ന് മിനിറ്റ് വെള്ളം തിളപ്പിയ്ക്കുക, 75 % വെന്ത ചോറ് അടുത്തതായി വിതറിക്കൊടുക്കുക 
  • വീണ്ടും മൂന്ന് മിനിറ്റ് തിളപ്പിച്ചതിനു ശേഷം വെള്ളമില്ലാതെ 90 % വെന്ത ചോറ് വിതറി ഇട്ടു കൊടുക്കുക 
  • ചോറ് ഒരേപോലെ നികത്തിയിടുക. 

 

മുകളിലായിട്ട് അലങ്കരിക്കാനുള്ള ചേരുവകൾ നിരത്തുക

  1. ചോറ് വേവിച്ച വെള്ളം വലിയ ഒരു തവി (കാൽ കപ്പ് )മുകളിലൂടെ ഒഴിച്ച് കൊടുക്കുക 
  2. (ഗോതമ്പു മാവ് ചപ്പാത്തിയ്ക്കു കുഴയ്ക്കുന്നത് പോലെ കുഴച്ചെടുത്തു പത്തു മിനിറ്റ് വയ്ക്കുക )
  3. മാവ് പത്രത്തിന്റെ വക്കിൽ ചുറ്റികൊടുത്തതിനു ശേഷം മൂടി കൊണ്ട് ചേർത്തു അടയ്ക്കുക, ആവി പുറത്തു പോകരുത് (അലൂമിനിയം ഫോയിൽ ഷീറ്റ് ഉപയോഗിച്ചും അടയ്ക്കാം ).

 

ദം ചെയ്യാനായി ബിരിയാണി പാത്രം സ്റ്റൗവിൽ വയ്ക്കുക.

  • അരി വേവിച്ച വെള്ളം തിളച്ച ചൂടോടെ തന്നെ ബിരിയാണി പാത്രത്തിനു മുകളിലായി അടച്ചു വയ്ക്കുക  
  • ആദ്യത്തെ പത്തു മിനിറ്റ് ഗ്യാസ് തീ കൂട്ടി വയ്ക്കുക.
  • പത്തു മിനിറ്റിനു ശേഷം തീ ഏറ്ററ്വും കുറച്ചു  15 മിനിറ്റ് നേരം  വയ്ക്കുക (സിമ്മിൽ).
  • തീ ഓഫ് ചെയ്തതിനു ശേഷം 15 മിനിറ്റ് കഴിഞ്ഞ്   മാത്രം ദം പൊട്ടിച്ചു ബിരിയാണി വിളമ്പുക. 
  • (ശ്രദ്ധിയ്ക്കുക -ഗ്യാസ് സ്ററൗവ് അല്ല ഇലക്ട്രിക്ക് സ്റ്റോവ് ആണെങ്കിൽ മീഡിയം ഹൈ ഫ്ളയിമിൽ വേണം ആദ്യത്തെ  പത്തു മിനിറ്റ് വയ്ക്കാൻ അല്ലെങ്കിൽ അടിയിൽ പിടിയ്ക്കും).

സുഗന്ധവും രുചിയും ഏറിയ ഹൈദരാബാദ് ബിരിയാണി മിർച്ചി കാ സാലനും റൈത്തയും ചേർത്തു വിളമ്പാം.


English Summary : Restaurant Style Hyderabadi Chicken Dum Biriyani.