ചായക്കടരുചിയിൽ പക്കാവട തയാറാക്കാൻ വെറും 5 മിനിറ്റു മതി
നാല് മണിക്ക് ചായയുടെ കൂടെ കഴിക്കാൻ നല്ല ഒരു പലഹാരം, നാടൻ ചായക്കട രുചിയിൽ പക്കവട തയാറാക്കാം അഞ്ച് മിനിറ്റ് മാത്രം മതി. ചേരുവകൾ സവാള - 1 ഇഞ്ചി - 1 ടീസ്പൂൺ പച്ചമുളക് - 2 കറിവേപ്പില - 1 തണ്ട് കടലമാവ് - 1 കപ്പ് അരിപ്പൊടി - 1 ടേബിൾസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ കായപ്പൊടി - 1/8

നാല് മണിക്ക് ചായയുടെ കൂടെ കഴിക്കാൻ നല്ല ഒരു പലഹാരം, നാടൻ ചായക്കട രുചിയിൽ പക്കവട തയാറാക്കാം അഞ്ച് മിനിറ്റ് മാത്രം മതി.
ചേരുവകൾ
- സവാള - 1
- ഇഞ്ചി - 1 ടീസ്പൂൺ
- പച്ചമുളക് - 2
- കറിവേപ്പില - 1 തണ്ട്
- കടലമാവ് - 1 കപ്പ്
- അരിപ്പൊടി - 1 ടേബിൾസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- കായപ്പൊടി - 1/8 ടീസ്പൂൺ
- സോഡാപ്പൊടി - ഒരു നുള്ള്
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - കുഴയ്ക്കാൻ ആവശ്യത്തിന്
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ബൗളിൽ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ അരിഞ്ഞത് ഇടുക. ശേഷം കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, സോഡാപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ശേഷം കുറച്ച് വെള്ളം ഒഴിച്ച് ഇഡ്ഡലി മാവിന്റെ പരുവത്തിൽ മിക്സ് ചെയ്ത് എടുക്കുക. മിക്സ് ചെയ്തെടുത്ത മാവ് ഒരു സ്പൂൺ ഉപയോഗിച്ച് കുറച്ച് എടുത്ത് ചൂടായ എണ്ണയിൽ കുറച്ച് ഇട്ട് രണ്ട് വശവും നന്നായി ഗോൾഡൻ ബ്രൗൺ കളർ ആകുന്നത് വരെ വറുത്തെടുക്കുക. ബാക്കിയുള്ള മാവ് രണ്ട് മൂന്ന് പ്രാവശ്യമായി വറുത്തെടുക്കുക. രുചികരമായ പക്കവട റെഡി.