ചുട്ടെടുത്ത വഴുതനങ്ങ കൊണ്ടൊരു അറേബ്യൻ രുചി
അറബിക് രുചിയിൽ തയാറാക്കാവുന്ന മുത്തബെൽ. ബ്രഡ്, കുബൂസ് എന്നിവയ്ക്കൊപ്പം കഴിക്കാവുന്ന ടേസ്റ്റി സൈഡ് ഡിഷാണിത്. ചേരുവകൾ വഴുതനങ്ങ - 1 വലുത് തൈര് - 1/2 കപ്പ് തഹിനി പേസ്റ്റ് - 1/2 കപ്പ് (വറുത്തെടുത്ത വെളുത്ത എള്ളും ഒലിവ് ഓയിലും ചേർത്ത് അരച്ചെടുക്കാം, ആവശ്യത്തിന് ഉപ്പും ചേർക്കാം) വെളുത്തുള്ളി -

അറബിക് രുചിയിൽ തയാറാക്കാവുന്ന മുത്തബെൽ. ബ്രഡ്, കുബൂസ് എന്നിവയ്ക്കൊപ്പം കഴിക്കാവുന്ന ടേസ്റ്റി സൈഡ് ഡിഷാണിത്.
ചേരുവകൾ
- വഴുതനങ്ങ - 1 വലുത്
- തൈര് - 1/2 കപ്പ്
- തഹിനി പേസ്റ്റ് - 1/2 കപ്പ് (വറുത്തെടുത്ത വെളുത്ത എള്ളും ഒലിവ് ഓയിലും ചേർത്ത് അരച്ചെടുക്കാം, ആവശ്യത്തിന് ഉപ്പും ചേർക്കാം)
- വെളുത്തുള്ളി - രണ്ട് അല്ലി
- ഒലിവ് ഓയിൽ - 2 ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം.
വഴുതനങ്ങ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക.
ഗ്യാസ് അടുപ്പിൽ വച്ച് വഴുതനങ്ങ ചെറിയ തീയിൽ തിരിച്ചും മറിച്ചും വച്ച് ചുട്ടെടുക്കണം. ശേഷം തൊലി എല്ലാം നീക്കി ചെറുതായി മുറിച്ച് ഇതിലേക്ക് വെളുത്തുള്ളി ,തൈര്, തഹിനി, ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് ഒരു മാഷർ വച്ച് യോജിപ്പിച്ച് എടുക്കണം. അറബിക് ഡിഷ് ആയമുത്തബെൽ റെഡി. ഒലിവ്ഓയിൽ ചേർത്ത് വിളമ്പാം.
English Summary : Mutabal or Moutabal is a Middle Eastern dip made using eggplant and olive oil.