ബാക്കി വന്ന ബ്രഡ് കൊണ്ട് ടേസ്റ്റി ഹൽവ
കല്യാണ വീട്ടിലെ സ്പെഷൽ രുചിയായ ബ്രഡ് ഹൽവ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1. ബ്രഡ് - 10-12 കഷ്ണം 2. ചൂട് പാൽ - 1/2 കപ്പ് 3. കുങ്കുമപ്പൂവ് - 5-6അല്ലി 4. വെളിച്ചെണ്ണ / നെയ്യ് - വറുക്കാൻ ആവശ്യത്തിന് 5. അണ്ടിപ്പരിപ്പ് - 1/4 കപ്പ് 6. ഉണക്ക മുന്തിരി - 1/4 കപ്പ് 7. പഞ്ചസാര - ഒന്നര കപ്പ് 8.

കല്യാണ വീട്ടിലെ സ്പെഷൽ രുചിയായ ബ്രഡ് ഹൽവ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
1. ബ്രഡ് - 10-12 കഷ്ണം
2. ചൂട് പാൽ - 1/2 കപ്പ്
3. കുങ്കുമപ്പൂവ് - 5-6അല്ലി
4. വെളിച്ചെണ്ണ / നെയ്യ് - വറുക്കാൻ ആവശ്യത്തിന്
5. അണ്ടിപ്പരിപ്പ് - 1/4 കപ്പ്
6. ഉണക്ക മുന്തിരി - 1/4 കപ്പ്
7. പഞ്ചസാര - ഒന്നര കപ്പ്
8. വെള്ളം - ഒന്നര കപ്പ്
9. ഏലയ്ക്കാപൊടി - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
1. ബ്രഡ് വശങ്ങൾ എല്ലാം മുറിച്ച് ചതുര കഷ്ണങ്ങളാക്കി എടുക്കുക.
2. ചൂട് പാലിൽ കുങ്കുമപ്പൂവ് ചേർത്ത് കലക്കി വയ്ക്കുക.
3. ഒരു പാനിൽ എണ്ണ ഒഴിച്ച് ബ്രഡ് ബ്രൗൺ നിറം ആകുന്നത് വരെ വറുത്തെടുക്കുക. അണ്ടിപരിപ്പും ഉണക്ക മുന്തിരിയും കൂടി വറുത്തെടുക്കുക.
4. മറ്റൊരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക . വറുത്തു വെച്ച ബ്രഡ് ഇട്ടുകൊടുക്കുക. ശേഷം ഏലയ്ക്കാപൊടി, കുങ്കുമപ്പൂവ് ചേർത്ത പാൽ , വറുത്ത അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ ചേർത്ത് പൊടിഞ്ഞു പോകാതെ യോജിപ്പിക്കുക. സ്വാദിഷ്ടമായ ബ്രഡ് ഹൽവ റെഡി.
English Summary : Quick and Easy Bread Halwa at Home