ആരോഗ്യത്തെ ഉണർത്തും ഉലുവാത്തോരൻ
മുളപ്പിച്ച പയറിന്റെ ആരോഗ്യഗുണം നമുക്കെല്ലാം അറിയാം. അതുപോലെയോ അതിലേറെയോ ഗുണമുള്ള ഒന്നാണ് മുളപ്പിച്ച ഉലുവ. നമ്മുടെ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു ഉത്തമ പരിഹാരം. മുളപ്പിച്ച ഉലുവ കൊണ്ട് ഒരു ഉഗ്രൻ തോരൻ, കഞ്ഞിക്കൊപ്പം കിടിലൻ കോമ്പിനേഷൻ ആണ് ഉലുവാത്തോരൻ. വളരെ കുറച്ചു ചേരുവകൾ മതി ഇതിന്. ചേരുവകൾ ഉലുവ

മുളപ്പിച്ച പയറിന്റെ ആരോഗ്യഗുണം നമുക്കെല്ലാം അറിയാം. അതുപോലെയോ അതിലേറെയോ ഗുണമുള്ള ഒന്നാണ് മുളപ്പിച്ച ഉലുവ. നമ്മുടെ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു ഉത്തമ പരിഹാരം. മുളപ്പിച്ച ഉലുവ കൊണ്ട് ഒരു ഉഗ്രൻ തോരൻ, കഞ്ഞിക്കൊപ്പം കിടിലൻ കോമ്പിനേഷൻ ആണ് ഉലുവാത്തോരൻ. വളരെ കുറച്ചു ചേരുവകൾ മതി ഇതിന്.
ചേരുവകൾ
- ഉലുവ മുളപ്പിച്ചത് - 1/4 കപ്പ്
- തേങ്ങ ചിരകിയത്- 11/2 കപ്പ്
- പച്ചമുളക് - 4
- ഇഞ്ചി - ചെറിയ പീസ്
- സവാള - 1
- വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
- കുരുമുളക് പൊടി - 1/2 ടീസ്പൂൺ
- ഉപ്പ്
- കറിവേപ്പില
- കടുക് - 1/4 ടീസ്പൂൺ
- ജീരകം - 1 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
ആദ്യം ഉലുവ മുളപ്പിച്ചു എടുക്കണം അതിനായിട്ട് ഉലുവ ഒരു രാത്രി വെള്ളത്തിൽ കുതിർത്ത ശേഷം രാവിലെ എടുത്ത് ഒരു തുണിയിൽ കെട്ടി വെച്ചോ അല്ലെങ്കിൽ ഒരു സ്ട്രൈനറിൽ വെച്ചോ ഉലുവ മുളപ്പിച്ചെടുക്കണം.
തോരൻ ഉണ്ടാക്കാൻ ആദ്യം ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം ഇഞ്ചി പൊടിയായി അരിഞ്ഞതും സവാള,കറിവേപ്പില എല്ലാം കൂടി വഴറ്റണം. അതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളകു പൊടി കൂടി ചേർത്ത് വഴറ്റിയ ശേഷം അതിലേക്ക് ഉലുവ ചേർത്ത് ഇളക്കി മൂടി വയ്ക്കണം. ഈ സമയം തേങ്ങ, പച്ചമുളക്, ജീരകം, കറിവേപ്പില എന്നിവ കൂടി ചേർത്ത് ചതച്ചു വയ്ക്കണം. ഈ കൂട്ടും ആവശ്യത്തിന് ഉപ്പും കൂടി ഉലുവയിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അല്പം വെള്ളം കൂടി ചേർത്ത് 3 മിനിറ്റ് അടച്ചു വയ്ക്കണം. അതിന് ശേഷം ചൂട് കഞ്ഞിയുടെ കൂടെ വിളമ്പാം.
English Summary : Sprouting enhances the nutrient content of the lentil or seed.