കുട്ടികളുടെ വിളർച്ച മാറ്റാൻ മുരിങ്ങയില മുട്ട തോരൻ
ഇരുമ്പിന്റെ അംശം ധാരാളമുള്ള മുരിങ്ങയില വിളര്‍ച്ച ഇല്ലാതിരിക്കാന്‍ വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഉത്തമമാണ്. എന്നാല്‍ മിക്കവാറും കുട്ടികള്‍ക്ക് മുരിങ്ങയിലയുടെ രുചി ഇഷ്ടമുണ്ടാവില്ല. മുട്ട ചേര്‍ത്ത് പ്രത്യേക രുചിയില്‍ തയാറാക്കിയാല്‍ അവര്‍ വീണ്ടും വീണ്ടും ചോദിച്ച് വാങ്ങിക്കഴിക്കും

ഇരുമ്പിന്റെ അംശം ധാരാളമുള്ള മുരിങ്ങയില വിളര്‍ച്ച ഇല്ലാതിരിക്കാന്‍ വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഉത്തമമാണ്. എന്നാല്‍ മിക്കവാറും കുട്ടികള്‍ക്ക് മുരിങ്ങയിലയുടെ രുചി ഇഷ്ടമുണ്ടാവില്ല. മുട്ട ചേര്‍ത്ത് പ്രത്യേക രുചിയില്‍ തയാറാക്കിയാല്‍ അവര്‍ വീണ്ടും വീണ്ടും ചോദിച്ച് വാങ്ങിക്കഴിക്കും തീര്‍ച്ച.
ചേരുവകള്‍:
- മുരിങ്ങയില - 3/4 കപ്പ്
- എണ്ണ - 2-3 ടേബിള്‍ സ്പൂണ്‍
- കടുക് - ആവശ്യത്തിന്
- സവാള - പകുതി
- പച്ചമുളക് - 1-2 എണ്ണം
- മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
- മുട്ട - 1
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
• മുരിങ്ങയില അടര്‍ത്തിയെടുത്ത് കഴുകി വയ്ക്കുക. ഒരു ചീനച്ചട്ടി സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് ചെറിയ തീയില്‍ മുരിങ്ങയില 2 മിനിറ്റ് വഴറ്റുക. ചൂടാറുമ്പോള്‍ മിക്സിയുടെ ചെറിയ ജാറില്‍ വെള്ളം ചേര്‍ക്കാതെ പള്‍സ് ചെയ്തെടുക്കുക. (മുരിങ്ങയിലയുടെ വലുപ്പം കുറയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്)
• മുട്ട ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക.
• ഇനി ഒരു ചീനച്ചട്ടിയിലേക്ക് ഒരു സ്പൂണ്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് സവാളയും പച്ചമുളകും വഴറ്റി, ചെറുതാക്കിയ മുരിങ്ങയിലയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് 1/2 മിനിറ്റ് വഴറ്റുക.
• 3-4 മിനിറ്റ് ചെറിയ തീയില്‍ അടച്ച് വെച്ച് വേവിച്ചതിനു ശേഷം ചീനച്ചട്ടിയുടെ നടുക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത്, ഉപ്പ് ചേര്‍ത്ത് യോജിപ്പിച്ച് വച്ച മുട്ട ചേര്‍ത്ത് മീഡിയം ഫ്ലേമില്‍ ചിക്കിപ്പൊരിച്ചെടുക്കുക.
• സ്വാദിഷ്ടമായ മുരിങ്ങയില മുട്ട തോരന്‍ തയാര്‍.
English Summary : Moringa Leaves and Eggs Stir Fry.