കൊതിയുടെ ഓളങ്ങൾ തീർക്കാൻ റാഗി ചേർത്ത ചിക്കൻ ദം ബിരിയാണി
റാഗി സേമിയ ചേർത്ത് അടിപൊളി ഹെൽത്തി ബിരിയാണി തയാറാക്കാം. ചേരുവകൾ ലാഗുൺ ചിക്കൻ കാൽ - 4 എണ്ണം ബസ്മതി റൈസ് - 1 കപ്പ് റാഗി സേമിയ - 2 കപ്പ് സവാള - 4 എണ്ണം തക്കാളി - 3 എണ്ണം ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 4 ടേബിൾസ്പൂൺ പച്ചമുളക് - 10 എണ്ണം മല്ലിപ്പൊടി - 1 ടീസ്പൂൺ ബിരിയാണി മസാല - 2 ടേബിൾസ്പൂൺ തൈര് - 1/2

റാഗി സേമിയ ചേർത്ത് അടിപൊളി ഹെൽത്തി ബിരിയാണി തയാറാക്കാം.
ചേരുവകൾ
- ലാഗുൺ ചിക്കൻ കാൽ - 4 എണ്ണം
- ബസ്മതി റൈസ് - 1 കപ്പ്
- റാഗി സേമിയ - 2 കപ്പ്
- സവാള - 4 എണ്ണം
- തക്കാളി - 3 എണ്ണം
- ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 4 ടേബിൾസ്പൂൺ
- പച്ചമുളക് - 10 എണ്ണം
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- ബിരിയാണി മസാല - 2 ടേബിൾസ്പൂൺ
- തൈര് - 1/2 കപ്പ്
- മല്ലിയില, പുതിനയില – ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- നെയ്യ് - 5 ടേബിൾസ്പൂൺ
- കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തത് - 3 ടേബിൾസ്പൂൺ
- സവാള വറുത്തത് - 1
- പെരുംജീരകം, ഗ്രാമ്പൂ, കറുവപട്ട, ഏലയ്ക്കായ എല്ലാം കൂടി – 1 ടേബിൾസ്പൂൺ
- 1/2 ഗ്ലാസ് പാൽ, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി,1 ടീസ്പൂൺ പഞ്ചസാര എന്നിവ യോജിപ്പിച്ചത്.
തയാറാക്കുന്ന വിധം
- ആദ്യം റാഗി സേമിയ വെള്ളം ഒഴിച്ച് 4 മിനിറ്റ് ഇടുക, എന്നിട്ട് വെള്ളം ഊറ്റി വയ്ക്കുക.
- ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ഒഴിച്ച് ഉണക്ക മുന്തിരി, കശുവണ്ടി, സവാള എന്നിവ വറക്കുക.
- അതിലേക്കു പച്ച മസാലയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും സവാളയും ഇട്ട് നന്നായി വഴറ്റുക, പിന്നെ തക്കാളിയും പച്ചമുളക് ചതച്ചതും ചേർത്ത് വഴറ്റുക. ഇത് നന്നായി വെന്ത ശേഷം മഞ്ഞൾപ്പൊടി, ബിരിയാണി മസാല എന്നിവ ചേർത്ത് ചിക്കൻ കഷ്ണങ്ങളും ചേർത്ത്, തൈര്, നാരങ്ങാ നീര്, മല്ലിയില, പുതിനയില, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി 30 മിനിറ്റ് വേവിക്കുക.
- ആ സമയം കൊണ്ട് ബിരിയാണി ചോറ് മുക്കാൽ വേവിൽ ഊറ്റി വയ്ക്കുക.
- റാഗിയിൽ ആവശ്യത്തിന് ഉപ്പ് ഇട്ട് ഇളക്കുക.
- ദം ചെയ്യാനുള്ള പാത്രത്തിൽ ആദ്യം ഒരു ലയർ ചിക്കൻ മസാല നിരത്തുക. അതിനു മുകളിൽ പകുതി ബിരിയാണി ചോറ് ഇടുക. അതിനു മുകളിൽ മസാല ഇടുക, പിന്നെ റാഗി സേമിയ കൈ കൊണ്ട് വിതറി ഇടുക. അതിനു മുകളിൽ മസാല ഇടുക. അവസാനം ചോറ്, മല്ലിയില, പുതിനയില, വറുത്ത കശുവണ്ടി, സവാള, 1 ടേബിൾ സ്പൂൺ ബിരിയാണി മസാല, 1 ടേബിൾ സ്പൂൺ നെയ്യ്, പാൽ മിശ്രിതം എന്നിവ ചേർത്ത് 10 മിനിറ്റ് നല്ല ചൂടിൽ ദം ചെയ്യുക.
English Summary : Ragi Vermicelli Biryani for Lunch.