എത്ര കഴിച്ചാലും മതിവരാത്ത ഓറഞ്ച് പുഡ്ഡിങ് ; 3 ചേരുവകൾ മാത്രം
മൂന്ന് ചേരുവകൾ കൊണ്ട് വളരെ രുചികരമായ ഓറഞ്ച് പുഡ്ഡിങ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങൾ ∙ ഓറഞ്ച് - 2 എണ്ണം ( തൊലികളഞ്ഞ് അല്ലി വേർതിരിച്ചത് ) ∙ ചൈന ഗ്രാസ് - ഒരുപിടി ∙ പഞ്ചസാര - അരക്കപ്പ് തയാറാക്കുന്ന വിധം ചൈനാഗ്രാസ് മൂന്ന് ഗ്ലാസ് തിളച്ച വെള്ളത്തിൽ 15 മിനിറ്റ് മുക്കി

മൂന്ന് ചേരുവകൾ കൊണ്ട് വളരെ രുചികരമായ ഓറഞ്ച് പുഡ്ഡിങ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
∙ ഓറഞ്ച് - 2 എണ്ണം ( തൊലികളഞ്ഞ് അല്ലി വേർതിരിച്ചത് )
∙ ചൈന ഗ്രാസ് - ഒരുപിടി
∙ പഞ്ചസാര - അരക്കപ്പ്
തയാറാക്കുന്ന വിധം
ചൈനാഗ്രാസ് മൂന്ന് ഗ്ലാസ് തിളച്ച വെള്ളത്തിൽ 15 മിനിറ്റ് മുക്കി വയ്ക്കുക. നല്ലപോലെ അലിഞ്ഞ ശേഷം പഞ്ചസാര ഇട്ട് ഇളക്കി യോജിപ്പിക്കുക. ഒരു പാനിൽ ഒഴിച്ച് നല്ല തീയിൽ തിളപ്പിക്കുക. നല്ലപോലെ തിളച്ചശേഷം ഇറക്കിവയ്ക്കുക. ചൂടാറുന്നതിന് തൊട്ടു മുൻപ് ഒരു ഗ്ലാസ് ബൗളിലേക്ക് പകുതി ഒഴിച്ച് അതിലേക്ക് റെഡിയാക്കി വെച്ച് ഓറഞ്ച് അല്ലികൾ ചേർക്കുക. ബാക്കി മിശ്രിതം കൂടി ഒഴിച്ച് മുകളിൽ ഓറഞ്ച് അല്ലി വിതറി അലങ്കരിച്ച് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ഭംഗിയുള്ള ഓറഞ്ച് പുഡ്ഡിങ് തയാർ. ശ്രദ്ധിക്കുക ഇത് ഫ്രീസറിൽ വയ്ക്കരുത്.
English Summary : Orange Pudding with China grass