മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് വട്ടയപ്പം. സാധാരണ പഞ്ചസാര ചേർത്താണ് വട്ടയപ്പം തയാറാക്കുന്നത്. കപ്പി കാച്ചാതെ, പഞ്ചസാര ചേർക്കാതെ, ശർക്കര ചേർത്ത് രുചികരമായ വട്ടയപ്പം തയാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ചേരുവകൾ പച്ചരി -ഒന്നേകാൽ കപ്പ് ഏലയ്ക്ക - 3 തേങ്ങ ചിരകിയത് - ഒരു കപ്പ് ചോറ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് വട്ടയപ്പം. സാധാരണ പഞ്ചസാര ചേർത്താണ് വട്ടയപ്പം തയാറാക്കുന്നത്. കപ്പി കാച്ചാതെ, പഞ്ചസാര ചേർക്കാതെ, ശർക്കര ചേർത്ത് രുചികരമായ വട്ടയപ്പം തയാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ചേരുവകൾ

  • പച്ചരി -ഒന്നേകാൽ കപ്പ്
  • ഏലയ്ക്ക - 3
  • തേങ്ങ ചിരകിയത് - ഒരു കപ്പ്
  • ചോറ് - അരക്കപ്പ്
  • മഞ്ഞശർക്കര - 150 ഗ്രാം
  • ഉപ്പ് - ഒരു നുള്ള്
  • യീസ്റ്റ് - അര ടീസ്പൂൺ
  • കരിക്കിൻ വെള്ളം - ആവശ്യത്തിന്
  • അണ്ടിപ്പരിപ്പ്  
  • ഉണക്കമുന്തിരി
ADVERTISEMENT

തയാറാക്കുന്ന വിധം

  • പച്ചരി നന്നായി കഴുകി നാല് മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ഏലയ്ക്കാ കൂടി പച്ചരിയുടെ കൂടെ ചേർത്ത് കുതിർക്കണം.
  • ശർക്കര അൽപം വെള്ളം ചേർത്ത്  പാനിയാക്കി അരിച്ചു എടുക്കുക. 
  • അരിയിലെ വെള്ളം ഊറ്റി കളഞ്ഞ ശേഷം മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് തേങ്ങ ചിരകിയത്, ശർക്കര പാനി ,ചോറ്, മുക്കാൽ കപ്പ് കരിക്കിൻവെള്ളം ഇവ ചേർത്ത് മഷി പോലെ അരച്ചെടുക്കുക.
  • ഇതിലേക്ക് യീസ്റ്റും ബാക്കി തേങ്ങവെള്ളവും കൂടി ചേർത്ത് ദോശമാവിനേക്കാൾ അല്പം കൂടി ലൂസായ പരുവത്തിൽ അരച്ചെടുക്കുക.
  • ഈ മാവ് നാലുമണിക്കൂർ പുളിച്ചു പൊങ്ങാനായി മാറ്റിവയ്ക്കുക.
  • ഒരു സ്റ്റീൽ പിഞ്ഞാണത്തിൽ അൽപം നെയ്യോ വെളിച്ചെണ്ണയോ പുരട്ടുക. ഈ പാത്രം ഫ്രിഡ്ജിൽ 10 മിനിറ്റ് വച്ച് തണുപ്പിച്ച് എടുത്തു കഴിഞ്ഞാൽ അപ്പം പെട്ടെന്ന് ഇളകി വരും.
  • പത്രത്തിന്റെ മുക്കാൽ ഭാഗം വരെ മാവ് ഒഴിച്ച് ആവിയിൽ 30 മിനിറ്റ് വേവിക്കുക.10 മിനിറ്റ് ആയി കഴിയുമ്പോൾ തുറന്ന ശേഷം മുകളിൽ നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൊണ്ട് അലങ്കരിക്കുക. വീണ്ടും ആവിയിൽ 20 മിനിറ്റ് കൂടി വേവിക്കണം.
  • അല്പം തണുത്തതിനുശേഷം പാത്രത്തിൽനിന്നും ഇളക്കി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഉപയോഗിക്കാം.
ADVERTISEMENT

English Summary : Soft and Spongy Jaggery Vattayappam.