മീൻ വിഭവങ്ങൾ എന്ത് തന്നെ ആയാലും നമ്മൾ എല്ലാവരും ആസ്വദിച്ചു കഴിക്കും. ഫിഷ് ഫ്രൈയുടെ കാര്യം പിന്നെ പറയുകയും വേണ്ട. ഇതിനോടകം തന്നെ ഒരുപാട് നാടൻ രീതിയിൽ ഉള്ള ഫിഷ് ഫ്രൈ നമ്മൾ രുചിച്ചു കഴിഞ്ഞു. എന്നാൽ നാടൻ രുചികളിൽ നിന്നും വ്യത്യസ്തമായി ഉണ്ടാക്കാൻ പറ്റുന്നതും ആന്ധ്രാ ഭക്ഷണശാലകളിലെ ഏറ്റവും പ്രസിദ്ധമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീൻ വിഭവങ്ങൾ എന്ത് തന്നെ ആയാലും നമ്മൾ എല്ലാവരും ആസ്വദിച്ചു കഴിക്കും. ഫിഷ് ഫ്രൈയുടെ കാര്യം പിന്നെ പറയുകയും വേണ്ട. ഇതിനോടകം തന്നെ ഒരുപാട് നാടൻ രീതിയിൽ ഉള്ള ഫിഷ് ഫ്രൈ നമ്മൾ രുചിച്ചു കഴിഞ്ഞു. എന്നാൽ നാടൻ രുചികളിൽ നിന്നും വ്യത്യസ്തമായി ഉണ്ടാക്കാൻ പറ്റുന്നതും ആന്ധ്രാ ഭക്ഷണശാലകളിലെ ഏറ്റവും പ്രസിദ്ധമായ ഒരു ഫിഷ് ഫ്രൈയാണ് അപ്പോളോ ഫിഷ് ഫ്രൈ. വളരെ എളുപ്പമാണ് ഉണ്ടാക്കാൻ. രുചിയും കിടിലൻ.

ചേരുവകൾ

  • ദശ കട്ടിയുള്ള മീൻ - 15 കഷ്ണം
  • കോൺഫ്ലോർ - 2 ടേബിൾസ്പൂൺ
  • അരിപ്പൊടി - 1 ടേബിൾസ്പൂൺ
  • നാരങ്ങാ നീര് - 1 ടേബിൾസ്പൂൺ
  • മുളകുപൊടി - 2 ടീസ്പൂൺ
  • ഉപ്പ്
  • ഓയിൽ
  • സവാള - 1
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • കറിവേപ്പില – ആവശ്യത്തിന്
  • ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
  • വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
  • തൈര് - 2 ടേബിൾസ്പൂൺ
  • മുട്ട - 1
  • പച്ചമുളക് - 4 എണ്ണം
ADVERTISEMENT

പാകം ചെയ്യുന്ന വിധം

  • ദശ കട്ടിയുള്ള മുള്ളില്ലാത്ത ഏതെങ്കിലും മീൻ ചെറിയ കഷ്ണങ്ങളാക്കി നീളത്തിൽ മുറിച്ചു വയ്ക്കണം. 
  • അതിലേക്ക് 1 ടീസ്പൂൺ മുളകുപൊടി, മഞ്ഞൾപ്പൊടി, നാരങ്ങാ നീര്, ഉപ്പ്, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ഇതെല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം 15 മിനിറ്റ് വയ്ക്കണം. 
  • അതിന് ശേഷം കോൺഫ്ലോർ, അരിപ്പൊടി, മുട്ട എന്നിവ നന്നായി യോജിപ്പിച്ച് ഇതിലേക്ക് ചേർത്ത് അര മണിക്കൂർ വയ്ക്കണം. അതു കഴിഞ്ഞ് എണ്ണ ചൂടാക്കി മീൻ വറുത്തെടുക്കണം. 
  • ഒരു ഫ്രൈയിങ് പാൻ വച്ച് 1 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും സവാള ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റണം. സവാള ലൈറ്റ് ബ്രൗൺ കളർ ആവുമ്പോൾ 1 ടീസ്പൂൺ മുളകുപൊടി ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കണം. എന്നിട്ട് തീ കുറച്ച ശേഷം തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് വറത്തു വച്ചിരിക്കുന്ന മീൻ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.

English Summary : Hyderabad Special Apollo fish fry.