വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് വിഷു. വിഷു പുലരിയിൽ കണികണ്ടുണരുമ്പോൾ മനസ്സും ശരീരവും നിറയാൻ ഏറെ രുചികരമായ പ്രാതൽ തയാറാക്കാം. വിഷുക്കട്ട ഒന്ന് കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയാണ്. ചേരുവകൾ ഉണക്കലരി - ഒരു കപ്പ് തേങ്ങ - 2 നല്ല ജീരകം ചതച്ചത് - ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് വിഷു. വിഷു പുലരിയിൽ കണികണ്ടുണരുമ്പോൾ മനസ്സും ശരീരവും നിറയാൻ ഏറെ രുചികരമായ പ്രാതൽ തയാറാക്കാം. വിഷുക്കട്ട ഒന്ന് കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയാണ്. 

ചേരുവകൾ 

  • ഉണക്കലരി - ഒരു കപ്പ്
  • തേങ്ങ - 2
  • നല്ല ജീരകം ചതച്ചത് - ഒരു ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ശർക്കര ചീകിയത് - അര കപ്പ്
  • വെള്ളം - കാൽ കപ്പ്
  • ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ഉണക്കലരി നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
  • തേങ്ങ ചിരകിയെടുത്ത ശേഷം ഒരു കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ച് എടുക്കുക. ഇതിൽ നിന്നും രണ്ട് കപ്പ് കട്ടി തേങ്ങാപ്പാൽ പിഴിഞ്ഞ് എടുക്കുക.
  • ബാക്കിയുള്ള തേങ്ങാക്കൊത്തിലേക്ക് വീണ്ടും വെള്ളം ചേർത്തു അരച്ച് രണ്ടാം പാലും മൂന്നാം പാലും പിഴിഞ്ഞെടുക്കുക. മൊത്തത്തിൽ നാല് കപ്പ് പാല് ഉണ്ടായിരിക്കണം.
  • ഒരു പ്രഷർ കുക്കറിൽ കുതിർത്ത അരിയും 4 കപ്പ് കട്ടി കുറഞ്ഞ തേങ്ങാപ്പാലും  ചേർത്ത് യോജിപ്പിക്കുക. കുക്കർ അടച്ച് നന്നായി ആവി വരുമ്പോൾ വിസ്സിൽ ഇട്ടശേഷം ചെറിയ തീയിൽ 15 മിനിറ്റ് വേവിക്കുക.
  • ചൂട് കുറഞ്ഞ ശേഷം കുക്കർ തുറന്നു കട്ടി തേങ്ങാപ്പാലും ജീരകം ചതച്ചതും ഉപ്പും ചേർക്കുക.
  • ചെറിയ തീയിൽ കട്ടിയാവുന്നത് വരെ നന്നായി ഇളക്കി എടുക്കുക.
  • വശങ്ങളിൽ നിന്ന് വിട്ടു വരുമ്പോൾ നെയ്മയം പുരട്ടിയ പാത്രത്തിൽ നിരത്തുക. ചൂടാറുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് ഉപയോഗിക്കാം.
  • ശർക്കര കാൽ കപ്പ് വെള്ളവും ഏലയ്ക്കാപ്പൊടിയും ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കുക. ഈ ശർക്കരപ്പാനി ചേർത്ത് വേണം വിഷുക്കട്ട കഴിക്കാൻ.

English Summary : Authentic Kerala Style Vishukatta Recipe.