കസ്കസ് പായസം: വിഷുവിനൊരുക്കാം വിശേഷ രുചി
ഓണം പോലെ തന്നെ ആഘോഷമാണ് നമുക്ക് വിഷു. കണി ഒരുക്കലും കൈനീട്ടവും സദ്യയും ഒക്കെ എത്ര ഗൃഹാതുര സ്മരണകൾ നമ്മിൽ നിറയ്ക്കും. ഇത്തവണത്തെ വിഷു സദ്യക്ക് ഒരു സ്പെഷ്യൽ പായസം ഉണ്ടാക്കാം. കസ്കസ് പായസം., ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ് അതുപോലെ ഈ കസ്കസിന് ഒരുപാട് ആരോഗ്യ ഗുണങ്ങളും ഉണ്ട്. രുചിയും മണവും

ഓണം പോലെ തന്നെ ആഘോഷമാണ് നമുക്ക് വിഷു. കണി ഒരുക്കലും കൈനീട്ടവും സദ്യയും ഒക്കെ എത്ര ഗൃഹാതുര സ്മരണകൾ നമ്മിൽ നിറയ്ക്കും. ഇത്തവണത്തെ വിഷു സദ്യക്ക് ഒരു സ്പെഷ്യൽ പായസം ഉണ്ടാക്കാം. കസ്കസ് പായസം., ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ് അതുപോലെ ഈ കസ്കസിന് ഒരുപാട് ആരോഗ്യ ഗുണങ്ങളും ഉണ്ട്. രുചിയും മണവും സൂപ്പർ.
ചേരുവകൾ
- കസ്കസ് - 1/4 കപ്പ്
- പച്ചരി - 1 ടേബിൾസ്പൂൺ
- തേങ്ങ ചിരകിയത് - 1 കപ്പ്
- ശർക്കര - 3/4 കപ്പ്
- വെള്ളം - 1 1/2 കപ്പ്
- കിസ്മിസ്
- കശുവണ്ടിപരിപ്പ്
- നെയ്യ് - 1 ടേബിൾസ്പൂൺ
- ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
- ആദ്യം പാൻ വച്ച് അതിലേക്ക് കസ്കസും പച്ചരിയും ചേർത്ത് മൂപ്പിച്ചെടുക്കണം.
- കസ്കസ് ലൈറ്റ് ബ്രൗൺ കളർ ആവുമ്പോൾ തീ ഓഫ് ചെയ്ത ശേഷം തണുക്കാൻ വയ്ക്കണം. ചൂടാറിയ ശേഷം ഒരു മിക്സിയുടെ ബൗളിലേക്ക് തേങ്ങയും കസ്കസും അരിയും അല്പം വെള്ളവും ചേർത്ത് അരച്ചെടുക്കണം.
- ശേഷം ഒരു ഉരുളി വച്ച് അതിലേക്ക് വെള്ളം ചേർത്ത് തിളപ്പിക്കണം എന്നിട്ട് ശർക്കര ചേർത്ത് അലിയിച്ചെടുക്കണം ഇതിലേക്ക് നേരത്തെ അരച്ച് വച്ചിരിക്കുന്ന കസ്കസ് – തേങ്ങ കൂട്ട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. പായസം ഒന്ന് കുറുകി കഴിയുമ്പോൾ ഏലയ്ക്ക പൊടി ചേർത്ത് കൊടുക്കണം. എന്നിട്ട് തീ ഓഫ് ചെയ്ത് ഒരു പാനിൽ നെയ്യ് ചൂടാക്കി കിസ്മിസും നട്സും വറത്തു ചേർക്കണം. അവസാനം ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.
English Summary : Kaskas Payasam, Vishu Special Recipe.