പാലക്കാട് പള്ളികളിൽ കിട്ടുന്ന നോമ്പ് കഞ്ഞി
നോമ്പ് സമയത്തെ ക്ഷീണവും ദാഹവും മാറാനും എണ്ണ പലഹാരങ്ങൾ കഴിയ്ക്കുമ്പോൾ ഗ്യാസ് ട്രബിൾ,വയറുവേദന, ദഹനക്കുറവ് എന്നിവ ഒഴിവാക്കാനും ഈ കഞ്ഞി ഒരു ബൗൾ കുടിച്ചാൽ മതി. ചേരുവകൾ 1. പച്ചരി അല്ലെങ്കിൽ ജീരകശാല അരി - 1/4 കപ്പ് 2. സവാള- 1/2 3. തക്കാളി - 1/2 4. വെളുത്തുള്ളി - 5 അല്ലി 5. ഉപ്പ് - പാകത്തിന് 6.

നോമ്പ് സമയത്തെ ക്ഷീണവും ദാഹവും മാറാനും എണ്ണ പലഹാരങ്ങൾ കഴിയ്ക്കുമ്പോൾ ഗ്യാസ് ട്രബിൾ,വയറുവേദന, ദഹനക്കുറവ് എന്നിവ ഒഴിവാക്കാനും ഈ കഞ്ഞി ഒരു ബൗൾ കുടിച്ചാൽ മതി.
ചേരുവകൾ
1. പച്ചരി അല്ലെങ്കിൽ ജീരകശാല അരി - 1/4 കപ്പ്
2. സവാള- 1/2
3. തക്കാളി - 1/2
4. വെളുത്തുള്ളി - 5 അല്ലി
5. ഉപ്പ് - പാകത്തിന്
6. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
7. മല്ലിപ്പൊടി - 4 ടേബിൾ സ്പൂൺ
8. വെള്ളം - ആവശ്യത്തിന്
9. നെയ്യ് - 1 ടേബിൾ സ്പൂൺ
10. പട്ട - 1
11. ഗ്രാമ്പു - 1
13. ഏലയ്ക്ക - 1
14. മല്ലിയില - കുറച്ച്
15. തേങ്ങാ - 1/4 കപ്പ്
16. ജീരകം - 1/2 ടീസ്പൂൺ
17. പച്ചമുളക്
പാകം ചെയ്യുന്ന വിധം
- അരി കഴുകി ഒരു പ്രഷർ കുക്കറിലേക്ക് എടുക്കുക. ഇതിന്റെ കൂടെ മഞ്ഞൾപ്പൊടി, മല്ലിയില, മല്ലിപ്പൊടി, തക്കാളി, സവാള, പച്ചമുളക്ക്, വെളുത്തുള്ളി എന്നിവ അരിഞ്ഞത് ചേർത്ത് പാകത്തിന് വെള്ളവും ഒഴിച്ച് രണ്ടോ മുന്നോ വിസിൽ വരുന്നതു വരെ വേവിക്കുക.
- ആവി പോയതിനു ശേഷം തേങ്ങാ ജീരകവും ചേർത്ത് അരച്ച് ഒഴിച്ച് പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിയ്ക്കുക.
- ഒരു ചെറിയ ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി പട്ട, ഗ്രാമ്പു, ഏലയ്ക്കാ എന്നിവ ചേർത്ത് താളിച്ച് കഞ്ഞിയിൽ ചേർക്കുക .
- കഞ്ഞിയുടെ കൂടെ കഴിയ്ക്കാൻ ചെറുപയർ പുഴുക്ക്, മല്ലി ചട്നി എന്നിവ വിളമ്പാം.
English Summary : Fasting Special Kanji for Iftar.