പുട്ട് പൊടി കൊണ്ട് സൂപ്പർ നെയ്യ് പത്തിരി, പത്ത് മിനിറ്റ് മതി...
വളരെ എളുപ്പത്തിൽ രുചികരമായ നെയ്യ് പത്തിരി വീട്ടിൽ ഒരുക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പുട്ട് പൊടി - 11/2 കപ്പ് ചൂട് വെള്ളം - 1 1/2 കപ്പ് +കുഴയ്ക്കാൻ ആവശ്യമുള്ള വെള്ളം ചിരവിയ തേങ്ങ - 1/3 കപ്പ് ചെറിയ ഉള്ളി - 6 ജീരകം - 1 ടീസ്പൂൺ ഉപ്പ്, എണ്ണ – ആവശ്യത്തിന് തയാറാക്കുന്ന വിധം പുട്ട്

വളരെ എളുപ്പത്തിൽ രുചികരമായ നെയ്യ് പത്തിരി വീട്ടിൽ ഒരുക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- പുട്ട് പൊടി - 11/2 കപ്പ്
- ചൂട് വെള്ളം - 1 1/2 കപ്പ് +കുഴയ്ക്കാൻ ആവശ്യമുള്ള വെള്ളം
- ചിരവിയ തേങ്ങ - 1/3 കപ്പ്
- ചെറിയ ഉള്ളി - 6
- ജീരകം - 1 ടീസ്പൂൺ
- ഉപ്പ്, എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പുട്ട് പൊടിയിൽ ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി 1 1/2കപ്പ് ചൂട് വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക.
- തേങ്ങയും ചെറിയഉള്ളിയും ജീരകവും മിക്സിയിൽ അടിച്ചെടുക്കുക, വെള്ളം ചേർക്കാതെ. ഇനി ചൂട് വെള്ളം ഒഴിച്ച് വെച്ചിരിക്കുന്ന പുട്ട് പൊടി സ്പൂൺ വച്ച് ഇളക്കുക. ആവശ്യത്തിന് ചൂട് വെള്ളം സ്വല്പം കൂടെ ഒഴിച്ച് അരച്ച തേങ്ങയും ചേർത്ത് കുഴച്ചെടുക്കുക.
- ചീന ചട്ടിയിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക.
- ഒരു പ്ലാസ്റ്റിക് പേപ്പർ അഥവാ സിപ്പർ ലോക്ക് ബാഗിൽ എണ്ണ തേച്ച് കൈയിലും എണ്ണ തേച്ച് വലിയ നാരങ്ങ വലുപ്പത്തിലുള്ള മാവ് എടുത്തു ഉരുട്ടി എണ്ണ തേച്ച പ്ലാസ്റ്റിക് കവർ അഥവാ സിപ്പർ ലോക് ബാഗിന് മേലെ വച്ച് കൈ വെള്ള കൊണ്ട് കട്ടിയായി തന്നെ പരത്തി എടുക്കുക.
- നല്ല ചൂടായ എണ്ണയിൽ ഇത് പൊരിച്ചെടുക്കുക തിരിച്ചും മറിച്ചും ഇട്ട് വേവിക്കാം. നല്ല സൂപ്പർ നെയ്യ് പത്തിരി തയാർ.
English Summary : Easy Ghee Pathiri Recipe.