ADVERTISEMENT

വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ റവ കേസരി തയാറാക്കാം.  റവ, നെയ്യ്, പഞ്ചസാര എന്നിവയാണ് പ്രധാന ചേരുവകൾ.

ചേരുവകൾ

  • റവ -  ഒരു കപ്പ്
  • ഏലയ്ക്കാ പൊടിച്ചത് - ഒരു ടീസ്പൂൺ
  • നെയ്യ് - കാൽ കപ്പ്
  • പഞ്ചസാര -  ഒന്നര കപ്പ്
  • കശുവണ്ടി, മുന്തിരി - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ കാൽക്കപ്പ് നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് കശുവണ്ടി, മുന്തിരി എന്നിവ ചേർത്ത് നന്നായി ഒന്ന് മൂപ്പിച്ചെടുത്ത് മാറ്റിവയ്ക്കുക. അതിലേക്ക് ഒരു കപ്പ് റവ ചേർത്ത് ചെറുതായി മൂത്തുവരുമ്പോൾ നന്നായി തിളച്ച വെള്ളം രണ്ട് കപ്പ് ചേർത്ത് ചെറുതീയിൽ ഒന്ന് വേവിച്ചെടുക്കാം. ഇനി ഇതിലേക്ക് ഒന്നര കപ്പ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ഒരു സ്പൂൺ ഏലയ്ക്കാ പൊടിച്ചത് കൂടി ചേർക്കാം. ഇനി ഇതിലേക്ക് വറത്തു വച്ചിരിക്കുന്ന കശുവണ്ടി, മുന്തിരി എന്നിവ കൂടി ചേർത്ത് വിളമ്പാം. 

English Summary : Sooji Kesari Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com