കൂടുതൽ സ്വാദോടെ പച്ചമാങ്ങാ കറി തയാറാക്കാം ഈ രീതിയിൽ. ചേരുവകൾ : പച്ച മാങ്ങാ – 2 എണ്ണം (കഷ്ണങ്ങൾ) ചെറിയുള്ളി -10 എണ്ണം സവാള – 1 എണ്ണം നീളത്തിൽ അരിഞ്ഞത് ഇഞ്ചി – ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത് പച്ചമുളക് – 4 എണ്ണം നീളത്തിൽ അരിഞ്ഞത് തേങ്ങാപ്പാൽ – ഒന്നാം പാൽ – 1/2 കപ്പ് രണ്ടാം പാൽ – 2 കപ്പ് മുളകുപൊടി –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടുതൽ സ്വാദോടെ പച്ചമാങ്ങാ കറി തയാറാക്കാം ഈ രീതിയിൽ.

ചേരുവകൾ :

  • പച്ച മാങ്ങാ – 2 എണ്ണം (കഷ്ണങ്ങൾ) 
  • ചെറിയുള്ളി -10 എണ്ണം
  • സവാള – 1 എണ്ണം നീളത്തിൽ അരിഞ്ഞത്
  • ഇഞ്ചി – ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
  • പച്ചമുളക് – 4 എണ്ണം നീളത്തിൽ അരിഞ്ഞത്
  • തേങ്ങാപ്പാൽ – ഒന്നാം പാൽ – 1/2 കപ്പ്
  • രണ്ടാം പാൽ – 2 കപ്പ്
  • മുളകുപൊടി – 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി – ഒന്നര ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • വിനാഗിരി – 1-2 ടേബിൾസ്പൂൺ വരെ
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • ഉപ്പ് – പാകത്തിന്
ADVERTISEMENT

താളിച്ചു ചേർക്കാൻ 

1. വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
2. കടുക് - 1  ടീസ്പൂൺ
3. ഉലുവ - 1/2 ടീസ്പൂൺ
4. വറ്റൽമുളക് - 2 എണ്ണം
5. കറിവേപ്പില - 2 തണ്ട് 
6. ചെറിയുള്ളി അരിഞ്ഞത് - 2 ടേബിൾസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം 

1. അരിഞ്ഞുവച്ച സവാള, ചെറിയുള്ളി, ഇഞ്ചി, പച്ചമുളക്, മാങ്ങാ എന്നിവയെല്ലാം കൂടെ ഒരു പാത്രത്തിലേക്ക് ഇട്ട്, പൊടികൾ ചേർത്ത് ഉപ്പും വെളിച്ചെണ്ണയും വിനാഗിരിയും ചേർത്ത് നന്നായി തിരുമ്മിയെടുക്കുക.

ADVERTISEMENT

2. ഇതിലേക്കു തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് ഇളക്കി, അടുപ്പത്ത് വയ്ക്കാം. ചെറിയ തീയിൽ മാങ്ങാ വെന്തു കിട്ടുന്നത് വരെ വേവിക്കാം, ശേഷം ഇതിലേക്ക് ഒന്നാം പാൽ ഒഴിക്കാം.

3. തേങ്ങാ പാലൊഴിച്ചു തിള വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം, ശേഷം കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില, ചെറിയുള്ളി എന്നിവ താളിച്ചൊഴിക്കാം മാങ്ങാ കറി തയാർ.

English Summary :  Special Green Mango Curry.