പാലക്കാട് സ്പെഷൽ ബീഫ് ബിരിയാണി
വളരെ പ്രസിദ്ധമാണ് പാലക്കാട് ബീഫ് ബിരിയാണി, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1. ബിരിയാണി അരി (ജിരകശാല ) – 1 കിലോഗ്രാം 2. വെള്ളം - 1 കപ്പ് അരിയ്ക്ക് 2 കപ്പ് 3. എണ്ണ - 1 കപ്പ് 4. നെയ്യ് - 100 ഗ്രാം 5. സവാള - 4 6. പച്ചമുളക് - 4 7. ഇഞ്ചി - 2 ഇഞ്ച് വലുപ്പത്തിൽ 3 കഷ്ണം 8. വെളുത്തുള്ളി - 3

വളരെ പ്രസിദ്ധമാണ് പാലക്കാട് ബീഫ് ബിരിയാണി, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
1. ബിരിയാണി അരി (ജിരകശാല ) – 1 കിലോഗ്രാം
2. വെള്ളം - 1 കപ്പ് അരിയ്ക്ക് 2 കപ്പ്
3. എണ്ണ - 1 കപ്പ്
4. നെയ്യ് - 100 ഗ്രാം
5. സവാള - 4
6. പച്ചമുളക് - 4
7. ഇഞ്ചി - 2 ഇഞ്ച് വലുപ്പത്തിൽ 3 കഷ്ണം
8. വെളുത്തുള്ളി - 3 തുടം
9. മുളകുപൊടി - 5 ടീസ്പൂൺ
10. ഉപ്പ് – പാകത്തിന്
11.ചെറിയ ഉള്ളി - ഒരു പിടി
12.പട്ട - 2 എണ്ണം
13. ഗ്രാമ്പു – 3
14. ഏലയ്ക്ക – 3
15. ബീഫ് - 3/4 കിലോഗ്രാം
16. നാരങ്ങ -1
17. മല്ലിയില
18. പുതിനയില
19. തക്കാളി – 4
പാകം ചെയ്യുന്ന വിധം
1. അരി കഴുകി വെള്ളം വാർത്തു വയ്ക്കുക.
2. ബീഫ് കഴുകി വെള്ളം മാറ്റിയ ശേഷം മുളകുപൊടി, ഉപ്പ്, പകുതി നാരങ്ങായുടെ നീര് എന്നിവ ചേർത്ത് 1/2 മണിക്കൂർ വച്ചശേഷം പ്രഷർ കുക്കറിൽ അളന്നുവച്ച വെള്ളത്തിൽ നിന്ന് കുറച്ച് ഒഴിച്ച് ബീഫ് വേവിക്കുക.
3. ബിരിയാണി ചെമ്പിൽ എണ്ണയും പകുതി നെയ്യും ഒഴിച്ച് ചൂടാകുമ്പോൾ സവാള, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.
4. ഇതിലേക്ക് വെളുത്തുള്ളി, പട്ട, ഏലയ്ക്ക, ഗ്രാമ്പു എന്നിവ ചതച്ചത് ചേർത്ത് വഴറ്റുക.
5. ശേഷം ചെറിയ ഉള്ളി ചതച്ചതും ചേർത്ത് വഴന്നു വരുമ്പോൾ ഇഞ്ചി ചതച്ചത് ചേർക്കാം.
6. ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേർത്ത് തക്കാളി ഉടയുന്നതുവരെ വഴറ്റുക.
7. ബീഫ് വേവിച്ചത് വെള്ളത്തോടു കൂടെ ചേർത്ത് നന്നായി തിളപ്പിക്കുക.
8. അതിനുശേഷം ബാക്കി വെള്ളവും ഒഴിച്ച് തീകൂട്ടി വച്ച് തിളപ്പിക്കുക.
9. വെള്ളം നന്നായി തിളയ്ക്കുമ്പോൾ പകുതി നാരങ്ങാ നീരും ചേർത്ത് അരി ഇട്ട് 5 മിനിറ്റ് തീ കൂട്ടി വയ്ക്കാം. അതിനു ശേഷം തീ കുറച്ച് വയ്ക്കണം. ഇടയ്ക്കിടെ നന്നായി ഇളക്കുക.
10. വെള്ളം നന്നായി വറ്റി വരുമ്പോൾ പാത്രം അടുപ്പിൽ നിന്ന് മാറ്റി ഒരു ഇരുമ്പ് തവ അടുപ്പത്ത് വച്ച് ചട്ടി ഇതിന്റെ മുകളിൽ വയ്ക്കുക.
11. ബിരിയാണിയുടെ മുകളിൽ മല്ലിയില, പുതിനയില അരിഞ്ഞത് എന്നിവ വിതറി ബാക്കി നെയ്യും ഒഴിച്ച് മൂടി മുകളിൽ ഒരു വെയ്റ്റും വച്ച് 15 മിനിറ്റ് ദം ചെയ്യുക.
12. പതിനഞ്ച് മിനിറ്റിന് ശേഷം ചോറ് ഒന്ന് ഇളക്കി വിണ്ടും 15 മിനിറ്റ് കൂടി ദം ചെയ്യുക.
13. അതിന് ശേഷം ഒന്നു കൂടി ഇളക്കി അടുപ്പിൽ നിന്ന് മാറ്റി വയ്ക്കാം.
14. അര മണിക്കൂറിന് ശേഷം വിളമ്പാം.
English Summary : Palakkad Special Beef Biryani