സോഫ്റ്റ് ചപ്പാത്തി എണ്ണയും നെയ്യും ഇല്ലാതെ
ഓയിലും നെയ്യും ഇല്ലാതെ സോഫ്റ്റ് ചപ്പാത്തി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഗോതമ്പു പൊടി - 3 കപ്പ് വെള്ളം - ഒന്നര കപ്പ് ഉപ്പ് തയാറാക്കുന്ന വിധം ഒരു ബൗളിലേക്ക് പച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ച ശേഷം ഗോതമ്പുപൊടി ചേർത്ത് കൊടുക്കുക. ഒരു സ്പൂൺ വച്ച് പൊടിയും വെള്ളവും

ഓയിലും നെയ്യും ഇല്ലാതെ സോഫ്റ്റ് ചപ്പാത്തി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ഗോതമ്പു പൊടി - 3 കപ്പ്
- വെള്ളം - ഒന്നര കപ്പ്
- ഉപ്പ്
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് പച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ച ശേഷം ഗോതമ്പുപൊടി ചേർത്ത് കൊടുക്കുക. ഒരു സ്പൂൺ വച്ച് പൊടിയും വെള്ളവും കൂടി യോജിപ്പിച്ചെടുക്കുക. ഇനി കൈ ഉപയോഗിച്ചു പൊടി നന്നായി കുഴച്ചു സോഫ്റ്റ് ആക്കണം. നന്നായി സോഫ്റ്റായ മാവ് അര മണിക്കൂർ മാറ്റി വയ്ക്കുക. അര മണിക്കൂർ കഴിഞ്ഞ് മാവ് ഓരോ ബോളാക്കി ഉരുട്ടി എടുക്കുക. ചപ്പാത്തി പലകയിൽ ഗോതമ്പുപൊടി ഇട്ട് ഓരോ ഉരുളയും പരത്തി എടുക്കുക. ചപ്പാത്തിയിൽ കൂടുതലായി വരുന്ന പൊടി നന്നായി തട്ടിക്കളയണം. ഇനി ഒരു ഫ്രൈയിങ് പാൻ ചൂടാക്കി ചപ്പാത്തി ഇട്ടു കൊടുക്കുക. ചപ്പാത്തിയുടെ വശങ്ങളിലൂടെ ആവി വരുമ്പോൾ ചപ്പാത്തി തിരിച്ചിട്ടു കൊടുക്കാം. ചപ്പാത്തിയിൽ കുമിളകൾ വന്നു തുടങ്ങിയാൽ വീണ്ടും തിരിച്ചിടുക. അപ്പോൾ ചപ്പാത്തി തന്നെ വീർത്തു വരും ഒറ്റ കുമിളയായി. ഇങ്ങനെ ചുട്ടെടുക്കുന്ന ചപ്പാത്തി നല്ല സോഫ്റ്റ് ആയിരിക്കും.
English Summary : Soft Chapati without oil or ghee.